ജീവിതം

സാഹസികത കൂടിയാല്‍ ഇങ്ങനെയിരിക്കും; ഭക്ഷണം കൊടുക്കാന്‍ കൂട്ടില്‍ കൈയിട്ടയാളുടെ വിരലുകള്‍ കടുവ കടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ സാഹസികത നല്ലതാണ് എന്നാല്‍ ഇത്രയും സാഹസികമാകണോ എന്ന് ചിന്തിപ്പിക്കുന്നതാണ് ഈ വീഡിയോ. മൃഗശാലയില്‍ വന്യ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന് സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ അതെല്ലാം അവഗണിച്ച് കടുവയ്ക്ക് ഭക്ഷണം കൊടുത്ത ആളുടെ കൈകള്‍ കടുവ കടിച്ചെടുത്തു. ചൈനയിലെ മൃഗശാലയിലാണ് സംഭവുമുണ്ടായത്. കടുവയ്ക്ക് ഭക്ഷണം കൊടുക്കാന്‍ കൂടിനുള്ളില്‍ കൈയിട്ട പ്രായമായ വ്യക്തിയുടെ കൈയാണ് കടുവ കടിച്ചെടുത്തത്. 

മൃഗശാലയിലെ ജീവനക്കാര്‍ അടക്കം നിരവധി പേര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു സംഭവം. രണ്ട് കൂടുകളിലായി അടച്ചിരുന്ന കടുവകള്‍ക്ക് ഇരുകൈകളും കൊണ്ട് ഭക്ഷണം കൊടുക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ഒരു കടുവ ഇത് ശ്രദ്ധിക്കാതെ നീങ്ങിപ്പോയപ്പോള്‍ മറ്റൊരു കടുവ കൈയോടൊപ്പം ഭക്ഷണം കടിച്ചെടുക്കയായിരുന്നു. ഇയാള്‍ നിലവിളിച്ചതിനെത്തുടര്‍ന്ന് കടുവയുടെ പരിപാലകര്‍ വടികൊണ്ട് വേര്‍പ്പെടുത്തിയെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും