ജീവിതം

റൊമാന്റിക് മൂഡില്‍ കോഹ് ലിയും അനുഷ്‌കയും; കാത്തിരുന്ന ആ പരസ്യമെത്തി

സമകാലിക മലയാളം ഡെസ്ക്

അനുഷ്‌കയുമായുള്ള കോഹ് ലിയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടേയും ആരാധകര്‍. അതിനിടയില്‍ ഇരുവരേയും ഒരുമിച്ച് വരുന്ന സന്ദര്‍ഭങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കും. ഇപ്പോഴിതാ ഏറെ കാത്തിരുന്ന  പരസ്യമാണ് ആരധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. 

ഇരുവരുടേയും ബന്ധത്തിന്റെ തീവ്രതയാണ് പരസ്യത്തിലൂടെയും അവര്‍ പറയുന്നത്. വിവാഹത്തിന് ഒരുങ്ങി നില്‍ക്കുകയാണ് ഇരുവരും എന്ന് ആരാധകര്‍ക്ക് സൂചന നല്‍കി കൊണ്ട് കൂടിയാണ് മാന്യവര്‍ മോഹ്യന്റെ പരസ്യം. ഇരുവരും കട്ട റൊമാന്റിക് മൂഡില്‍ തന്നെ.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയാണ് ഇരുവരും. വിവാഹിതരാവുന്ന വധൂവരന്മാര്‍ എന്ത് പ്രതിജ്ഞകളാകും പരസ്പരം എടുക്കുക എന്ന് ഊഹിച്ച് പറയുകയാണ് അനുഷ്‌കയും കോഹ് ലിയും. 

മാസത്തില്‍ 15 ദിവസം പാചകം ചെയ്യാമെന്നും, ഭക്ഷണത്തെ കുറിച്ച് പരാതി പറയില്ലെന്നുമാണ് കോഹ് ലിയുടെ ഒരു ഉറപ്പ്. കോഹ് ലിയുടെ എല്ലാ പാസ് വേര്‍ഡുകളും സൂക്ഷിച്ചോളാമെന്ന് അനുഷ്‌ക. ഒരു സീസണ്‍ ഫിനാലേയും അനുഷ്‌കയില്ലാതെ കാണില്ലെന്നും ഇന്ത്യന്‍ നായകന്‍ ഉറപ്പു പറയുന്നു. എന്നാല്‍ തമാശയെല്ലാം വിട്ട്, എന്നും സംരക്ഷിച്ചോളാം എന്ന് കോഹ് ലി അനുഷ്‌കയോട് പറയുന്നു. തിരിച്ചും അങ്ങിനെ തന്നെയെന്ന് അനുഷ്‌കയും. 

നേരത്തെ ക്ലിനിക്ക് പ്ലസിന്റെ പരസ്യത്തിലും കോഹ് ലിയും അനുഷ്‌കയും ഒരുമിച്ചെത്തിയിരുന്നു. ഇവിടെ നിന്നായിരുന്നു ഇരുവരുടേയും പ്രണയം ആരാധകര്‍ക്ക് ചര്‍ച്ചയാക്കി തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ