ജീവിതം

തൊഴില്‍വിട്ട് സംരംഭകരാകാന്‍ കൊതിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യയില്‍  

സമകാലിക മലയാളം ഡെസ്ക്

സംരംഭകത്വത്തിലേക്ക് തിരിയാന്‍ താല്‍പര്യമുള്ളവരെ കണ്ടെത്താന്‍ ഒരു സര്‍വേ നടത്തിയാല്‍ ലോകത്ത് മറ്റേതൊരു രാജ്യത്തേക്കാള്‍ കൂടുതല്‍ തല്‍പരര്‍ ഇന്ത്യയില്‍ നിന്നായിരിക്കും. ഇന്ത്യയില്‍ സംരംഭകത്വം സ്വപ്‌നം കാണുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇന്ന് രാജ്യത്തെ പല ജീവനക്കാരും തൊഴില്‍ രാജിവെച്ച് ബിസിനസ് തുടങ്ങാം എന്ന് കാര്യമായി ചിന്തിക്കുന്നവരാണ്. റാന്‍സ്റ്റഡ് വര്‍ക്‌മോണിറ്റര്‍ എന്ന ഡച്ച് മള്‍ട്ടീനാഷണല്‍ ഹുമന്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനം നടത്തിയ സര്‍വേയില്‍ 83 ശതമാനം ഇന്ത്യന്‍ തൊഴിലാളികളും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരാണെന്ന് കണ്ടെത്തിയിരിക്കുന്നു. ആഗോള തലത്തില്‍ 53 ശതമാനം ആളുകളാണ് സംരംഭകതല്‍പരരായിട്ടുള്ളത്. 

25നും 34നും ഇടയില്‍ പ്രായമുള്ളവരിലാണ് സംരംഭക താല്‍പര്യം കൂടുതല്‍ കാണപ്പെടുന്നതെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പ്രൊമോഷണല്‍ സ്‌കീമുകളും സ്റ്റാര്‍ട്ടപ്പിനെയും സംരംഭകത്വത്തേയും പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഇത് ഇന്ത്യന്‍ യുവത്വത്തില്‍ ഇത്തരത്തിലൊരു താല്‍പര്യം ജനിപ്പിക്കാന്‍ കാരണമായി. ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യ വളര്‍ന്നുവരുന്ന ഒരു വിപണിയാണെന്നും സംരംഭകത്വം രാജ്യത്തെ സമ്പത്‌വ്യവസ്ഥയിലേക്ക് കാര്യമായി സംഭാവന ചെയ്തിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

സുസ്ഥിരമായി നിലകൊള്ളുന്ന ബിസിനസ് പരിസ്ഥിതിയും, എഫ്ഡിഐ, ജിഎസ്ടി പോലുള്ള വിപണി കേന്ദ്രീകൃതമായ പരിഷ്‌കാരങ്ങളും മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള ചുവടുവയ്പ്പുകളും ഇന്ത്യയിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നവയാണെന്ന്  റാന്‍സ്റ്റഡ് വര്‍ക്‌മോണിറ്ററിന്റെ എംഡി പോള്‍ ഡപ്യൂസ് പറയുന്നു. ചിലര്‍ സ്വന്തം ആശയങ്ങള്‍ നടപ്പിലാക്കാനുള്ള സ്വാതന്ത്രത്തിനുവേണ്ടി സംരംഭകനാകാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റുചിലര്‍ എന്‍ട്രപ്രണര്‍ ലൈഫ് സമ്മാനിക്കുന്ന ഫ്‌ളെക്‌സിബിളിറ്റിയും ക്രിയേറ്റീവ് ഫ്രീഡവും സ്വപ്‌നംകണ്ടാണ് സംരംഭകമോഹം താലോലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്