ജീവിതം

ഇത് കാടുമല്ല കാഴ്ചബംഗ്ലാവുമല്ല; റെയില്‍വേ സ്‌റ്റേഷനിലെത്തിയ അനാക്കോണ്ടയോട്...; വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

പാമ്പുകള്‍ ജനവാസസ്ഥലങ്ങളിലെത്തിയാല്‍ ആളുകള്‍ക്ക് ഭീതിയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം ഭയപ്പെടുത്തുന്ന വീഡിയോകള്‍ പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പാമ്പും മനുഷ്യരെ തിന്നുന്ന കാര്യത്തില്‍ ഖ്യാതി കേട്ടതുമായ സാക്ഷാല്‍ അനോക്കോണ്ട തന്നെ കാടും കൂടും വിട്ട് പുറത്തിറങ്ങിയാലോ..

മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേസ്റ്റഷന്റെ ഇരുമ്പു തൂണിനിടയില്‍ പ്രതിഷ്ഠയുറപ്പിച്ച നിലയിലാണ് പാമ്പിനെ കാണപ്പെടുന്നത്. ചുറ്റും കൂടിനില്‍ക്കുന്ന ആളുകള്‍ മൊബൈലില്‍ വീഡിയോ എടുക്കുന്നതും ഫോട്ടോയെടുക്കുന്നതും കാണാം. 

അതേസമയം ഇത്തരമൊരു സംഭവം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ദാദര്‍
സ്‌റ്റേഷനിലെ സീനിയര്‍ ഗവണ്‍മെന്റ് റയില്‍വേ പൊലീസായ നിതിന്‍ ബൊഗാഡേ പറഞ്ഞത്. ഏതായാലും വീഡിയോയും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും സോഷ്യല്‍മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും വളരെ പെട്ടെന്നുതന്നെ പ്രചരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു