ജീവിതം

വിഡ്ഢി ദിനത്തില്‍ ബിബിസിക്ക് കിട്ടിയത് അഡാറ് പണി; തമാശയെ എടുത്ത് വലിയ വാര്‍ത്തയാക്കി ബിബിസി അവതാരകര്‍

സമകാലിക മലയാളം ഡെസ്ക്

വിഡ്ഢി ദിനത്തിന് ഏറ്റവും വലിയ പണി കിട്ടിയത് ആര്‍ക്കാണ്? ആ ചോദ്യത്തിന് ഇനി ഒരു ഉത്തരമേയൊള്ളൂ ബിബിസി ടെലിവിഷന്‍. ലൈവ് ഷോയ്ക്കിടെയാണ് അന്താരാഷ്ട്ര ചാനലിന് അഡാറ് പണികിട്ടിയത്. ഒരു ന്യൂസ് പേപ്പറില്‍ പ്രസിദ്ധീകരിച്ചുവന്ന വിഡ്ഢി ദിന തമാശയാണ് ബിബിസി അവതാരകര്‍ക്ക് പണികൊടുത്തത്. ഈ തമാശയെ എടുത്ത് വലിയ വാര്‍ത്തയാക്കി അവതരിപ്പിക്കുകയായിരുന്നു ടിവി അവതാരകര്‍. 

ദി ഒപ്‌സര്‍വര്‍ എന്ന ദിനപ്പത്രം ഒരുക്കിയ കെണിയിലാണ് ബിബിസി വീണത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കുന്നതിലുള്ള അഭിപ്രായം രേഖപ്പെടുന്നാന്‍ ഒരു കമ്പനി രണ്ട് ബ്രെക്‌സിറ്റ് ഇമോജികള്‍ കൊണ്ടുവന്നുവെന്നു എന്നതായിരുന്നു 'വാര്‍ത്ത'. ഇത് മികച്ച വാര്‍ത്തയാണെന്നാണ് പത്ര വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നതിനുള്ള പരിപാടിയില്‍ പറഞ്ഞത്. 

ബിബിസിയുടെ ബ്രേക്ഫാസ്റ്റ് അവതാരകരായ റോജര്‍ ജോണ്‍സണ്‍, ബബിത ശര്‍മയുമാണ് തമാശയില്‍ വീണത്. ഗിബ്രല്‍ടര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ കമ്പനിയാണ് ഇമോജി കൊണ്ടുവന്നതെന്നാണ് പറ്റിപ്പ് വാര്‍ത്തയില്‍ പറഞ്ഞത്. ഇമോജികളില്‍ മന്ത്രിമാര്‍ പോസ്റ്റ് ബ്രെക്‌സിറ്റ് താരിഫ് കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ പറഞ്ഞു. വാര്‍ത്ത വിശദീകരിച്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് തങ്ങള്‍ക്ക് പറ്റിയ അമളിയെപ്പറ്റി അവതാരകര്‍ അറിയുന്നത്. പ്രേക്ഷകരാണ് ഇത് കെട്ടിച്ചമച്ച കഥയാണെന്ന് കണ്ടെത്തിയത്. സ്‌കെര്‍സോ പ്രിമാവെര എന്ന ബൈലൈനിലാണ് ഒപ്‌സര്‍വര്‍ വാര്‍ത്ത കൊടുത്തിരുന്നത്. ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം വസന്തത്തിലെ തമാശ എന്നായിരുന്നു. എന്തുകൊണ്ടാണ് നമുക്ക് ഇത് നേരത്തെ ലഭിക്കാതിരുന്നത് എന്നാണ് ബബിത ചോദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു