ജീവിതം

കടലിലെ തിരയില്‍പ്പെട്ട ഒരാളെ രക്ഷിക്കാനിറങ്ങി; രക്ഷിക്കാനിറങ്ങിയവരെ ഓരോന്നായി രക്ഷിക്കേണ്ടിവന്നു

സമകാലിക മലയാളം ഡെസ്ക്

പ്രക്ഷുബ്ദമായ കടലിലെ തിരകളില്‍പ്പെട്ട വ്യക്തിയെ രക്ഷിക്കുന്നതിനായിട്ടായിരുന്നു അവരില്‍ ഒന്നു രണ്ടു പേര്‍ കടലിലേക്ക് ഇറങ്ങിയത്. എന്നാല്‍ രക്ഷിക്കുന്നതിനായി ഇറങ്ങിയവര്‍ക്ക് പിന്നെ കരയില്‍ നില്‍ക്കുന്നവരെ നോക്കി രക്ഷിക്കണേ എന്ന് പറയേണ്ട അവസ്ഥയായി.  

പ്രക്ഷുബ്ദമായ കടല്‍ കരയിലേക്ക് കയറി തിരയടിക്കുന്നതിന് ഇടയിലായിരുന്നു ഒരാള്‍ കരയിലേക്ക് കയറാനാവാതെ പെട്ടുപോയത്. ഇയാളെ രക്ഷിക്കുന്നതിനായി ഇറങ്ങിയവര്‍ക്കും നിര്‍ത്താതെ ശക്തമായി അടിക്കുന്ന തിര എട്ടിന്റെ പണി കൊടുത്തു. തിരയടിക്കുമ്പോള്‍ വീണ് പോകുന്ന ഇവര്‍ തിരയിറങ്ങുമ്പോള്‍ കടലിലേക്ക് തന്നെ വഴുതി വീഴുകയും ചെയ്തു. 

ഒടുവില്‍ സഹായത്തിനായി കോസ്റ്റ് ഗാര്‍ഡുകളെത്തി. പക്ഷേ തിരയില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷിക്കാന്‍ സാധിച്ചെങ്കിലും റെസ്‌ക്യൂ ട്യൂബില്‍ പിടിച്ച് കരയ്ക്ക് കയറാന്‍ ശ്രമിച്ച മൂന്നാമന്‍ വല്ലാതെ കുഴങ്ങി. റെസ്‌ക്യൂ ട്യൂബില്‍ നിന്നും പിടിവിട്ട് ഇയാല്‍ തിരമാലകള്‍ക്കിടയിലേക്ക് തന്നെ പോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്