ജീവിതം

എല്ലാവരും ചായ കുടിക്കുന്നുണ്ട്, പക്ഷേ ശരിയായ രീതിയിലാണോ? അതെങ്ങനെയെന്ന് ഹറോള്‍ഡ് പറഞ്ഞ് തരും

സമകാലിക മലയാളം ഡെസ്ക്

ചായ ഉണ്ടാക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അത് മികച്ച ചായയാകണമെന്നില്ല. ചായയുണ്ടാക്കല്‍ ലളിതവും ആയാസരഹിതവുമാണ്. എന്നാല്‍ ഒരു സമ്പൂര്‍ണ ചായ ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെ നല്ല ചായ ഉണ്ടാക്കണമെന്നതിനെക്കുറിച്ച് പഴയ റോയല്‍ ബട്ട്‌ലര്‍, ഗ്രാന്റ് ഹറോള്‍ഡ് പറയും. ചായ ഉണ്ടാക്കേണ്ട ശരിയായ മുറ എങ്ങനെയാണെന്ന് അദ്ദേഹത്തിലെപ്പോലെ മറ്റാര്‍ക്കും അറിഞ്ഞെന്നു വരില്ല ചിലപ്പോള്‍.

പ്രിന്‍സ് ഓഫ് വെയില്‍ഡ്‌സിലെ കുടുംബാംഗവും ഡച്ചസ് ഓഫ് കോര്‍വാള്‍ അംഗവും ആണ് ഹറോള്‍ഡ്. മാത്രമല്ല, അദ്ദേഹം ഇപ്പോഴും താമസിക്കുന്നത് ഹൈഗ്രോവ് എസ്‌റ്റേറ്റിലാണ്. അതുകൊണ്ടുതന്നെ രാജകീയമായ ജീവിതരീതിയെ കുറിച്ച് ഇദ്ദേഹത്തിന് നന്നായറിയാം. ഹറോള്‍ഡ് പാശ്ചാത്യരാജ്യങ്ങളിലെ ടേബിള്‍ മാനേഴ്‌സ് അനുസരിച്ചാണ് ചായ ഉണ്ടാക്കുന്നത്. അവര്‍ ചായ ഇളക്കുന്നതിലും കുടിക്കുന്നതിലുമെല്ലാം പ്രത്യേകം പ്രത്യേകം രീതികളുണ്ട്.

നല്ല ചായ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ഹറോള്‍ഡിന്റെ അഭിപ്രായത്തില്‍ നാലു പടികളായാണ് ചായ ഉണ്ടാക്കിക്കുടിക്കേണ്ടത്. ഒന്ന് മുതല്‍ നാലു വരെയുള്ള കുറിപ്പടികളില്‍ എന്താണ് പറയുന്നത് നോക്കാം.

1. ചായപ്പാത്രത്തില്‍ നിന്നും ചായ കപ്പിലേക്ക് പകരുക
2. ചായയിലേക്ക് പാല് ചേര്‍ക്കുക. (ഒരിക്കലും പാല്‍ ആദ്യം ചേര്‍ക്കരുത്)
2. സ്പൂണ്‍ വെച്ച് പിറകിലേക്ക് ഇളക്കുക. ഒരിക്കലും വട്ടത്തില്‍ ഇളക്കരുത്. കപ്പിന്റെ വക്കുകളില്‍ സ്പൂണ്‍ തട്ടാനും പാടില്ല.
4. ചായ പതുക്കെ സിപ് ചെയ്ത് കുടിക്കുക. ഒരിക്കലും ശബ്ദമുണ്ടാക്കിക്കൊണ്ട് കുടിക്കരുത്.

'ചായ നമ്മള്‍ വട്ടത്തില്‍ ഇളക്കിക്കൊണ്ടിരുന്നാല്‍, കപ്പില്‍ നിന്നും അത് തുളുമ്പി ഇരു വശത്തുകൂടെയും പുറത്തെത്താന്‍ സാധ്യതയുണ്ട്. ഇനി സ്പൂണ്‍ കപ്പുകളില്‍ തട്ടുകയാണെങ്കില്‍ അത് അരോചകമായ ശബ്ദമുണ്ടാക്കും. അതുകൊണ്ട് ആ രീതിയും ഒഴിവാക്കാം'- ഹറോള്‍ഡ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്