ജീവിതം

സ്റ്റാര്‍ട്ടപ്പ് കമ്പനിയ്ക്ക് ഇന്റേണ്‍ഷിപ്പിന് ആളെ വേണം; കുറഞ്ഞ പ്രായം 60! 

സമകാലിക മലയാളം ഡെസ്ക്

ഉപയോഗിച്ച കാറുകള്‍ക്കായുള്ള വിര്‍ച്വല്‍ വിപണിയായ ട്രൂബില്ലിലെ ജീവനക്കാര്‍ ഉടന്‍തന്നെ തങ്ങളുടെ ഓഫീസില്‍ ഒരു വലിയ മാറ്റം കാണും. റോബര്‍ട്ട് ഡി നീറോയുടെ 'ദ ഇന്റേണ്‍' എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ക്ക് സമാനമായ രംഗങ്ങള്‍ക്ക് തങ്ങളുടെ ഓഫീസിലും ഇവര്‍ സാക്ഷികളാകും. ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിക്കായി 70വയസ്സുള്ള ഒരു വ്യക്തി ജോലിചെയ്യുന്നതാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. സമാനമായ കാഴ്ചകളാണ് വരും നാളുകളില്‍ ട്രൂബില്ലിലും കാണാന്‍ കഴിയുക. സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 60വയസ്സിലധികം പ്രായമുള്ള എട്ട് ജീവനക്കാരെയാണ് കമ്പനിയില്‍ നിയമിക്കാന്‍ ഒരുങ്ങുന്നത്. സീനിയര്‍ മാനേജ്‌മെന്റ് തലം വരെയുള്ള തസ്തികകളിലായാണ് ഇവരുടെ നിയമനം. 

രണ്ട് ലക്ഷ്യങ്ങളാണ് ഈ മാറ്റം കൊണ്ട് കമ്പനി അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിരമിച്ച വ്യക്തികള്‍ക്ക് വീണ്ടും ഒരു അവസരം നല്‍കുകവഴി ഒരു പുതുതലമുറ സ്ഥാപനത്തില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നത് എന്ന് മനസിലാക്കാന്‍ അവര്‍ക്ക് ഒരു അവസരം നല്‍കുക. മറ്റൊന്ന് ശരാശരി 28വയസ്സ് പ്രായമുള്ള 200ഓളം വരുന്ന ട്രൂബില്ലയിലെ മറ്റ് ജീവനക്കാരെ മെന്റര്‍ ചെയ്യുക. ഇതുവഴി ഇന്റര്‍നെറ്റും മറ്റും ഇല്ലാതിരുന്ന കാലത്ത് എങ്ങനെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന് മനസിലാക്കാന്‍ ഇവര്‍ക്കും അവസരം ലഭിക്കുമെന്ന് ട്രൂബില്‍ സഹസ്ഥാപകനും മാര്‍ക്കറ്റിംഗ് തലവനുമായ സുബ ബന്‍സാല്‍ പറയുന്നു. 

മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് പിരീഡ് പോലെയാണ് 60ന് മുകളില്‍ പ്രായമുള്ളവരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ കാലയളവില്‍ ഇവര്‍ക്ക് 15,000രൂപ സ്റ്റൈപന്‍ഡായും കമ്പനി നല്‍കും. ഇവരുടെ യാത്രാ ചെലവും ഭക്ഷണവും കമ്പനി നല്‍കും. ഇതിനോടകം ഏകദേശം 20ഓളം പേര്‍ ഇന്റേണ്‍ഷിപ്പിനായി അപേക്ഷിച്ച് കഴിഞ്ഞെന്ന് ബന്‍സാല്‍ പറയുന്നു. ഇവര്‍ സാധാരണ ജീവനക്കാരെ പോലെ ജോലിചെയ്യണമെന്ന് ഇല്ലെന്നും താത്പര്യമുണ്ടെങ്കില്‍ ഇവര്‍ക്ക് എല്ലാ ദിവസവും ജോലിക്കെത്താമെന്നും അല്ലാത്തപക്ഷം ആഴ്ചയില്‍ മൂന്ന് ദിവസത്തില്‍ കുറയാതെ ഓഫീസില്‍ എത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 

ട്രൂബില്ലിന്റെ മുംബൈയിലെ ഓഫീസിലാണ് ആദ്യമായി ഇത് തുടങ്ങുകയെന്നും സാവധാനം ബെഗളൂരുവിലും ഡല്‍ഹിയിലുമുള്ള ഓഫീസുകളിലേക്കും ഇത് അവതരിപ്പിക്കുമെന്ന് ബന്‍സാല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി