ജീവിതം

ഏത് നേരത്താ വെശക്കാന്ന് പറയാന്‍ തോന്നിയത്...: അച്ഛന് ചോറുവാരിക്കൊടുക്കുന്ന കുഞ്ഞാവയുടെ രസകരമായ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചോറുണ്ണ്.. ഇതുകൂടി കഴിക്ക്... എന്നൊക്കെ കൊഞ്ചി പറഞ്ഞ് ചോറു വായില്‍ വെച്ച് തന്നാല്‍ എന്തു ചെയും. അങ്ങനെ അച്ഛനു ചോറു കൊടുക്കുന്ന ഒരു പെണ്‍കുഞ്ഞിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇവളുടെ മനോഹരമായ സംഭാഷണങ്ങളും ആംഗ്യങ്ങളുമെല്ലാം വാട്‌സ്ആപിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 

വരാന്തയിലിരുന്ന് ഒരു പ്ലേറ്റില്‍ ചോറെടുത്ത് വായിലേക്ക് വെച്ചുകൊടുക്കുമ്പോള്‍ അച്ഛന്‍ വേണ്ട മതീ എന്ന് ഉറക്കെ വിളിച്ച് പറയുന്നുണ്ട്. എന്നാല്‍ 'കഴിക്ക്, കാശു കൊടുത്ത് വാങ്ങിയതാണ് കളയാന്‍ പറ്റില്ലെന്നാണ് ഈ കൊച്ചു മിടുക്കി പറയുന്നത്. അഞ്ച് മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ മുപ്പത് ലക്ഷം ആളുകളാണ് കണ്ടത്. നാല്‍പ്പതിനായിരത്തിലധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു