ജീവിതം

മുന്‍ മോഡലിനെ പുഴുക്കള്‍ ജീവനോടെ തിന്നു; മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായത് നൂറുകണക്കിന് പുഴുക്കള്‍

സമകാലിക മലയാളം ഡെസ്ക്

ചികിത്സക്കായി നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ച മുന്‍ മോഡലിനെ പുഴുക്കള്‍ ജീവനോടെ തിന്നു. ജോര്‍ജിയ നേഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ച റബേക്ക സെനി എന്ന മുന്‍ മോഡലാണ് പുഴുക്കളുടെ ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞത്. പുഴുക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് സെപ്റ്റിസെമിയ ബാധിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സെനിയുടെ ശരീരത്തിന്റെ പുറത്തെ തൊലിയില്‍ ചെറിയ പുഴുക്കള്‍ കൂടുകൂട്ടുകയും അവിടെ മുട്ടയിടുകയുമായിരുന്നു. മനുഷ്യ ശരീരത്തില്‍ ചൊറിയുണ്ടാക്കാന്‍ കഴിവുള്ളവയാണ് ഈ പുഴുക്കള്‍. ചെറിയ പ്രായത്തില്‍ സെനി നേവല്‍ യാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു. കൂടാതെ ന്യൂയോര്‍ക് സിറ്റിയില്‍ മോഡലിങ് പ്രൊജക്റ്റുകളും ചിക്കാഗോയിലെ ടെലിവിഷന്‍ സ്‌റ്റേഷനിലും ജോലി നോക്കിയിട്ടുണ്ട്. 

ഡിമെന്‍ഷ്യ ബാധിച്ചതിനെത്തുടര്‍ന്ന് 2010 ലാണ് സെനിയെ മകള്‍ നേഴ്‌സിങ് ഹോമിലാക്കുന്നത്. അശ്രദ്ധ മൂലമാണ് സെനി മരിച്ചത് എന്നാരോപിച്ച് നേഴ്‌സിങ് ഹോമിന്റെ നടത്തിപ്പുകാര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് സെനിയുടെ കുടുംബം. സെനി മരിക്കുന്നതിന് മുന്‍പ് എടുത്ത ചിത്രത്തില്‍ അവരുടെ തൊലി കറുത്ത് അടര്‍ന്നു പോകുന്ന നിലയിലായിരുന്നു. 

സെനിയുടെ കൈയില്‍ പിടിക്കരുതെന്ന് നേഴ്‌സിങ് ഹോമിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു. പിടിച്ചാല്‍ ശരീരത്തില്‍ നിന്ന് കൈവിട്ടു പോകുമെന്ന് അവര്‍ ഭയന്ന് പോയിരുന്നെന്നും വീട്ടുകാര്‍ വ്യക്തമാക്കി. മരിക്കുന്ന സമയത്ത് നൂറു കണക്കിന് പുഴുക്കള്‍ അവരുടെ ശരീരത്തിലുണ്ടായിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്റ്റര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി