ജീവിതം

ഉരുളക്കിഴങ്ങു വിളവെടുപ്പില്‍ കിട്ടിയത് 'രാക്ഷസക്കാല്‍'; ആദ്യം അമ്പരപ്പ്, പിന്നെ കൗതുകം

സമകാലിക മലയാളം ഡെസ്ക്

സാന്റാ കത്രീന (ബ്രസീല്‍): ഉരുളക്കിഴങ്ങു വിളവെടുക്കുന്നതിനിടെ ബ്രസീലിയന്‍ ദമ്പതിമാര്‍ക്ക് കിട്ടിയത് ഭീമാകാരമായ 'കാല്‍പ്പാദം'. പതിവുപോലെ വിളവെടുപ്പു പുരോഗമിക്കുന്നതിനിടെ ഒരു ചെടിയുടെ തടത്തില്‍ നിന്നാണ് ഇവര്‍ക്കു 'രാക്ഷസക്കാല്‍' കിട്ടിയത്. കാല്‍പ്പാദത്തിന്റെ രൂപത്തിലുള്ള വിളവു കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നെ അതു കൗതുകമായി.

തെക്കന്‍ ബ്രസീലിലെ സാന്ത കത്രീനയിലാണ് ഈ ഭീമാകാരനായ ഉരുളക്കിഴങ്ങ് വിളവെടുത്തിരിക്കുന്നത്.  ഉരുളക്കിഴങ്ങിന്റെ ഭാരം എട്ട് പൗണ്ട് ആണ്. വര്‍ഷങ്ങളായി ഉരുളക്കിഴങ്ങു കൃഷി നടത്തുന്നതായും ഇതുപോലെ അപൂര്‍വ്വമായ വിളവ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും മാര്‍ലി പറയുന്നു. 

ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഇരുവരും കൃഷിയിലേക്ക് തിരിയുകയായിരുന്നു. ആറ് വര്‍ഷമായി ഇവരുടെ വീടിനടുത്തുള്ള തോട്ടത്തില്‍ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു. എന്തായാലും വിചിത്ര രൂപിയായ ഉരുളക്കിഴങ്ങ് കാണാന്‍ നിരവധി പേരാണ് മാര്‍ലിയുടെയും പൌലോയുടെ വീട്ടിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു