ജീവിതം

ഖത്തറിനെ പിന്തള്ളി, ഇനി ലോകത്തെ സമ്പന്ന നഗരം മക്കാവോ

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മക്കാവോ. നിലവിലെ സമ്പന്നക്കാരായ ഖത്തറിനെ മറികടന്ന് റെക്കോഡ് തിരുത്തിക്കുറിക്കാന്‍ മക്കാവോയ്ക്ക് കഴിയും എന്നാണ് വിലയിരുത്തലുകള്‍. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.)കണക്കുകള്‍ പ്രകാരം മക്കാവോയുടെ ആളോഹരി ജി.ഡി.പി. 2020ഓടെ 1,43,116 ഡോളര്‍ എന്ന നിലയിലേക്ക് ഉയരും. 2023ല്‍ 1,72,681 ഡോളര്‍ എന്ന നിലയിലേക്ക് എത്തുന്നതോടെ നിലവിലെ ഏറ്റവും സമ്പന്ന നഗരമായ ഖത്തറിനെ പിന്നിലാക്കാന്‍ മക്കാവോയ്ക്ക് കഴിയും. ഇതേ കാലയളവില്‍ 1,39,151 ഡോളര്‍ ആയിരിക്കും ഖത്തറിന്റെ ആളോഹരി ജിഡിപി. 

ചൈനയുടെ അധീനതയിലുള്ള വിനോദസഞ്ചാര കേന്ദ്രമായ മക്കാവോ ചൂതാട്ടത്തിനു പേരുകേട്ട സ്ഥലമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാസിനോകള്‍ ഉള്ള നഗരമായ മക്കാവോ ഒരു കാലത്ത് പോര്‍ച്ചുഗീസ് കോളനിയായിരുന്നു. ഒട്ടേറെ ഹോട്ടലുകളും റിസോര്‍ട്ടുകളും ഇവിടെയുണ്ട്.  

2001ല്‍ 34,500 ഡോളര്‍ ആയിരുന്ന മക്കാവോയുടെ ആളോഹരി ജി.ഡി.പിയാണ് ഇപ്പോള്‍ മൂന്നിരട്ടിയിലധികമാണ് വര്‍ധിച്ചിരിക്കുന്നത്. മക്കാവോയ്ക്കും ഖത്തറിനും പിന്നാലെയായി ലക്‌സംബര്‍ഗാണ് മൂന്നാം സ്ഥാനത്ത്. ലക്‌സംബര്‍ഗിന്റെ ആളോഹരി ജി.ഡി.പി. 1,18,150 ഡോളറാകുമെന്നാണ് കണക്കാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളായ അയര്‍ലാന്‍ഡും നോര്‍വെയും ആദ്യ പത്തില്‍ ഇടം നേടുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം യുഎസ് 12-ാം സ്ഥാനത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്