ജീവിതം

അഫ്ഗാന്റെ 'കുഞ്ഞു മെസി' നാടുവിട്ടു; ഫുട്‌ബോളും ജഴ്‌സിയുമെടുക്കാതെ പലായനം...

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ ദൈവത്തിന്റെയും ലോകത്തിന്റെയും ഹൃദയം കീഴടക്കിയ അഫ്ഗാനിസ്ഥാനിലെ കുഞ്ഞു മെസി മുര്‍ത്താസ അഹമ്മദി എന്ന ബാലന്‍ നാടുവിട്ടു. താലിബാന്‍ ഭീഷണിയെത്തുടര്‍ന്നാണ് മുര്‍ത്താസയും കുടുംബവും  ഗസ്‌നിലെ വീടുവിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലാസ്റ്റിക് കവറില്‍ നീല കളര്‍ അടിച്ചുണ്ടാക്കിയ ജേഴ്‌സിയില്‍ മെസി എന്ന് എഴുതിയ മുജഴ്‌സിയുമായി നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മെസി തന്നെ മുര്‍ത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിച്ചു. യുണിസെഫ് വഴി ഒരു പന്തും ജഴ്‌സിയും സമ്മാനമായി നല്‍കി. പിന്നീട് ഖത്തറില്‍വെച്ച് മുര്‍ത്താസയെ മെസി നേരില്‍ കാണുകയും ചെയ്തു. ഖത്തറില്‍ ബാഴ്‌സലോണയുടെ സൗഹൃദ മത്സരത്തിനായി മെസിയുടെ കൈപിടിച്ച് മുര്‍ത്താസയും കളത്തിലിറങ്ങിയിരുന്നു.

താലിബാന്‍ ആക്രണമണം രൂക്ഷമായതോടെയാണ് ഗ്രാമവാസികള്‍ ഒഴിഞ്ഞുപോയത്. എന്നാല്‍ മുര്‍ത്താസക്ക് മെസി സമ്മാനിച്ച ഫുട്‌ബോളും ജേഴ്‌സിയും ഇവര്‍ക്ക് കൂടെകൊണ്ടുപോകാനായില്ലെന്നാണ് റിപ്പോര്‍ട്ട്. വെടിയൊച്ച കേട്ടതോടെ രാത്രി തന്നെ കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് മുര്‍ത്താസയുടെ മാതാവ് ഷെഫീഖ വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും