ജീവിതം

ഇന്ന് രാത്രി ഉറങ്ങാതെ കാത്തിരിക്കൂ, കൊള്ളിമീന്‍ ആകാശത്ത് തീര്‍ക്കുന്ന അത്ഭുതം കാണാം; ആകാശക്കാഴ്ച കാത്ത് ലോകം

സമകാലിക മലയാളം ഡെസ്ക്

ല്‍ക്കകളെ ഭയപ്പാടോടെയാണ് ഭൂരിഭാഗം പേരും കാണുന്നത്. എന്നാല്‍ ആകാശത്ത് മനോഹര കാഴ്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകള്‍ എന്നും നമുക്ക് അത്ഭുതമാണ്. ഈ അത്ഭുതം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്നത്തെ രാത്രി സ്‌പെഷ്യലാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊള്ളിമീന്‍ വീഴ്ചയാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ജെമിനിഡ് എന്ന് പേരിട്ടിരിക്കുന്ന കൊള്ളിമീന്‍ പതനം ഈ വര്‍ഷത്തെ ഏറ്റവും മികച്ചതായിരിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ന് രാത്രിയോടെയോ വെള്ളിയാഴ്ച രാവിലേയോ ആയിരിക്കും തീഗോളം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുക. ആകാശത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ വരുന്ന ജെമിനിഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. മണിക്കൂറില്‍ 120, 160 കൊള്ളിമീന്‍ മിന്നല്‍പിണര്‍ തീര്‍ക്കുമെന്നാണ് നാസയുടെ മെറ്ററോയ്ഡ് എന്‍വയോണ്‍മെന്റ് ഓഫിസര്‍ ബില്‍ കുക്കി പറയുന്നത്. ഡിസംബറിന്റെ അതിശൈത്യ അന്തരീക്ഷത്തില്‍ കൊള്ളിമീനുകള്‍ തീര്‍ക്കുന്നത് മനോഹരമായ കാഴ്ചയായിരിക്കും. തിളക്കമുള്ള തീഗോളങ്ങള്‍ മിനിറ്റില്‍ രണ്ടുപ്രാവശ്യമെങ്കിലും മിന്നല്‍ പിണറായി കടന്നുപോകും. 

ഇന്ന് രാത്രി  ഒന്‍പതു മണിയോടെ ആകാശത്ത് തീഗോളങ്ങള്‍ കണ്ടു തുടങ്ങുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചന്ദ്രന്‍ തടസം സൃഷ്ടിക്കുന്നതിനാല്‍ ആ സമയത്ത് ശരിയായി ദൃശ്യമാകില്ല. എന്നാല്‍ വെളുപ്പിന് രണ്ട്  മണി ആവുമ്പോഴേക്കും ഏറ്റവും മികച്ച രീതിയില്‍ കാണാനാകും. ആകാശം കൂടുതല്‍ ഇരുണ്ടാല്‍ മാത്രമേ അന്തരീക്ഷത്തിലേക്ക് കടക്കുന്ന തീഗോളങ്ങള്‍ നല്ല രീതിയില്‍ ദൃശ്യമാകൂ. മാത്രമല്ല മഴമേഘങ്ങളുണ്ടായാലും ഇവ കാണാനാകില്ല. ആകാശത്തിന്റെ തെക്കു പടിഞ്ഞാറ് ദിശയില്‍ നിന്നാണ് തീഗോളങ്ങള്‍ പതിക്കുക. 

ഈ വര്‍ഷം നടക്കാന്‍ പോകുന്ന ഏറ്റവും മികച്ച ആകാശ കാഴ്ചയായിരിക്കും ഇത്. എന്നാല്‍ ഇത് കാണാനായില്ലെങ്കിലും നിങ്ങള്‍ വിഷമിക്കേണ്ടതില്ല. 2018 അവസാനിക്കുന്നതിന് മുന്‍പ് ഒരു വട്ടം കൂടി ആകാശത്തിലെ കൊള്ളിമീനുകളെ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഡിസംബര്‍ 21 രാത്രിയും ഡിസംബര്‍ 22 വെളുപ്പിനും ആയിരിക്കും ഇതിന് അവസരം ഉണ്ടാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍