ജീവിതം

ഇനി കാറോടിക്കാനും വെള്ളം മതി ! പച്ചവെള്ളത്തില്‍ നിന്ന് ഹ്രൈഡജന്‍  ഇന്ധനം വേര്‍തിരിച്ചെടുത്ത് ശാസ്ത്രസംഘം

സമകാലിക മലയാളം ഡെസ്ക്

പെട്രോളിന് പകരം വെള്ളമൊഴിച്ചാല്‍ വണ്ടി ഓടില്ലല്ലോ എന്ന് പറയാന്‍ വരട്ടെ. പച്ചവെള്ളത്തില്‍ നിന്നും ഹ്രൈഡജന്‍ ഇന്ധനം വേര്‍തിരിച്ചെടുത്ത്, അത് ഇന്ധനമാക്കി വാഹനങ്ങളില്‍ നിറയ്ക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രസംഘം. മനുഷ്യന്റെ ശ്വാസകോശമാണ് തങ്ങളുടെ കണ്ടെത്തലിന് പ്രചോദനമായതെന്നാണ് ഹൈഡ്രേജന്‍ വേര്‍തിരിച്ചെടുത്ത ശേഷം സ്റ്റന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ യി കുയ്യും സംഘവും പറഞ്ഞത്. 

ഉള്ളിലേക്കെത്തുന്ന ശ്വാസത്തെ വേര്‍തിരിച്ച് ഓക്‌സിജനെ രക്തക്കുഴലുകളിലേക്ക് എത്തിക്കുന്ന രീതിയിലാണ് ശ്വാസകോശം പ്രവര്‍ത്തിക്കുന്നത്. ഇതേ രീതിയാണ് യി യും സംഘവും അവലംബിച്ചത്. രാസത്വരകങ്ങളുടെ കഴിവ് വര്‍ധിപ്പിക്കുന്നത് വഴി വെള്ളത്തില്‍ നിന്നും അതിവേഗം ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന ഹൈഡ്രജന്‍ വാഹനങ്ങളില്‍ ഇന്ധനമായി നിറയ്ക്കാമെന്നും , കൂടുതല്‍ വികസിപ്പിക്കുന്നതിലൂടെ സെല്‍ ഫോണ്‍ മുതല്‍ വലിയ തോതിലുള്ള ആവശ്യങ്ങള്‍ക്ക് വരെ ഉപയോഗിക്കാനാവുമെന്നും ഗവേഷണ സംഘം പറയുന്നു. 

ചെറിയ സുഷിരങ്ങളാല്‍ നിറഞ്ഞ 12 നാനോമീറ്റര്‍ കട്ടിയുള്ള പ്ലാസ്റ്റിക് ഫിലിമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഒരു വശം വെള്ളത്തെ വിഘടിപ്പിക്കുന്നതും മറുവശം സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും നാനോകണങ്ങള്‍ ക്രമീകരിച്ചതുമായിരുന്നു ഈ ഷീറ്റ്. ഇത് പിന്നീട് ലോഹങ്ങള്‍ ഉള്ള വശം അകത്തേക്ക് വരുന്ന രീതിയില്‍ ചുരുട്ടിയെടുത്തതിന് ശേഷം ഇതിലൂടെ ഉയര്‍ന്ന വോള്‍ട്ടേജില്‍ വെള്ളം കടത്തി വിട്ടു. ഇങ്ങനെയാണ് വെള്ളത്തില്‍ നിന്നും ഹൈഡ്രജന്‍ ഇവര്‍ വേര്‍തിരിച്ചെടുത്തത്. 

ഈ റോള്‍ 250 മണിക്കൂര്‍ ഉപയോഗിക്കാമെന്നും അവസാനം വരെ 100 നും -97 ശതമാനത്തിനുമിടയില്‍ വേഗത രാസപ്രവര്‍ത്തനത്തിന് ഇത് നല്‍കുമെന്നും യി അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്