ജീവിതം

സൗന്ദര്യ വര്‍ധക മരുന്നുകള്‍ കഴിച്ച് വൃക്ക തകരാറിലായി: മുന്‍ മിസ് ഇന്റര്‍നാഷനല്‍ ജീവന്‍ നിലനിര്‍ത്തുന്നത് ഡയാലിസിസിലൂടെ

സമകാലിക മലയാളം ഡെസ്ക്

രീരം പുഷ്ടിപ്പെടുത്തുന്നതിന് വേണ്ടി മരുന്നുകള്‍ കഴിച്ച് തന്റെ വൃക്ക തകരാറിലായെന് മുന്‍ മിസ് ഇന്റര്‍നാഷണലിന്റെ വെളിപ്പെടുത്തല്‍. ഫിലിപ്പീന്‍സുകാരിയ ബീ റോസ് സാന്റിയോഗയ്ക്കാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് വൃക്കയ്ക്ക് തകരാറ് സംഭവിച്ചത്. 

ഇനി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ തന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂവെന്നാണ് ബീ റോസ് സാന്റിയോഗ പറയുന്നു. ഫിലിപ്പീന്‍സുകാരിയ ബീ റോസ് സാന്റിയോഗ 2013ലാണ് മിസ് ഇന്റര്‍നാഷണലായി തിരഞ്ഞെടുക്കപ്പെട്ടത്. 

സിനിമയിലും മോഡലിങ് രംഗത്തും തന്റെ മികച്ച കരിയറിനുവേണ്ടി റോസ് ഏറെ സൗന്ദര്യ വര്‍ധക മരുന്നുകള്‍ കഴിച്ചു. ദിവസവും മണിക്കൂറുകള്‍ നീണ്ട വര്‍ക്കൗട്ടുകള്‍ക്കു പുറമേയാണ് പ്രോട്ടീന്‍ അടങ്ങിയ മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ കഴിയുന്തോറും ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങി. ഒടുവില്‍ കഴിഞ്ഞ ഒഗസ്റ്റിലായിരുന്നു പരിശോധനകളില്‍നിന്നും വൃക്കയ്ക്കാണ് തകരാറെന്നു കണ്ടെത്തിയത്.

ഇപ്പോള്‍ കാനഡയില്‍ ചികിത്സയിലാണ് റോസ്. ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ തന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയൂവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോസ് ലോകത്തെ അറിയിച്ചത്. ശരീരപുഷ്ടിക്കായി കഴിച്ച മരുന്നുകളാണ് തന്റെ വൃക്ക തകരാറിലാക്കിയതെന്ന് അടുത്തിടെ ഒരു ടിവി ഷോയിലാണ് റോസ് വെളിപ്പെടുത്തിയത്. ഉയര്‍ന്ന അളവില്‍ ക്രെയാറ്റിന്‍ അടങ്ങിയ പൗഡറുകള്‍ വൃക്കയെ തകരാറിലാക്കിയെന്നാണ് റോസ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍