ജീവിതം

മുന്‍ ജന്മത്തിലെ ദമ്പതികളെന്ന് വിശ്വാസം; ആറ് വയസുകാരായ ഇരട്ട സഹോദരങ്ങളെ വിവാഹം കഴിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തായ്‌ലാന്‍ഡില്‍ നടത്തിയ ഒരു ശൈശവ വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ആ ശൈശവ വിവാഹത്തിലേക്ക് നയിച്ച അന്ധവിശ്വാസവും ആചാരത്തേയും കുറിച്ച് കേട്ടാല്‍ ആരും നെറ്റിച്ചുളിച്ച് പോകും. ആറ് വയസുകാരായ ഇരട്ടക്കുട്ടികളെ വിവാഹം കഴിപ്പിക്കുകയായിരുന്നു. 

ഈ ജന്മത്തില്‍ ഇരട്ടക്കുട്ടികളായി ജനിക്കുന്ന ആണും പെണ്ണും, കഴിഞ്ഞ ജന്മത്തില്‍ ഭാര്യയും ഭര്‍ത്താവുമായിരുന്നു എന്നാണ് ഇവരുടെ വിശ്വാസം. കഴിഞ്ഞ ജന്മം പൂര്‍ണമാകാത്തതിനെ തുടര്‍ന്നാണ് ഈ ജന്മത്തില്‍ ഇരട്ട സഹോദരങ്ങളായി ജനിക്കുന്നതെന്നാണ് തായ്‌ലാന്‍ഡിലെ ബുദ്ധമത പ്രകാരമുള്ള വിശ്വാസം. 

ഇങ്ങനെ ജനിക്കുന്ന കുട്ടികളെ എത്രയും പെട്ടെന്ന് വിവാഹം ചെയ്യിപ്പിച്ചില്ലെങ്കില്‍ അവരുടെ ജീവിതത്തില്‍ കഷ്ടതകള്‍ നിറയും. ഗിത്താറിന്റേയും കിവിയുടേയും വിവാഹമാണ് തായ്‌ലാന്‍ഡില്‍ ഇപ്പോള്‍ നടത്തിയത്. എന്നാല്‍ ഇവര്‍ ജീവിതത്തില്‍ സഹോദരങ്ങളായി തന്നെ തുടരുകയും, വിവാഹപ്രായം എത്തുമ്പോള്‍ ഇഷ്ടമുള്ള പങ്കാളിയെ ഇവര്‍ക്ക് തിരിഞ്ഞെടുക്കുകയും ചെയ്യാം. കുട്ടികള്‍ ആരോഗ്യത്തോടെയിരിക്കുവാനാണ് ഇത്തരമൊരു ചടങ്ങ് നടത്തുന്നതെന്നാണ് ബുദ്ധ പുരോഹിതന്മാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്