ജീവിതം

ഈ കാര്‍ എങ്ങനെ രണ്ടാം നിലയിലേക്ക് ഇടിച്ചു കയറി?; ചിത്രം കണ്ട് കണ്ണു തള്ളിയിരിക്കുന്നവര്‍ക്കുള്ള ഉത്തരം ഇവിടെയുണ്ട് 

സമകാലിക മലയാളം ഡെസ്ക്

റോഡിലൂടെ പോകുന്ന കാര്‍ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ച് കയറുമോ? ഇല്ല എന്നുള്ള നിങ്ങളുടെ മറുപടി മാറ്റാന്‍ സമയമാക്കിയിരിക്കുകയാണ്. കാരണം ദക്ഷിണ കാലിഫോര്‍ണിയയില്‍ റോഡിലൂടെ പോയ കാര്‍ ഇടിച്ചു കയറിയത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കാണ്. സെന്റര്‍ ഡിവൈഡറില്‍ ഇടിച്ച് കാര്‍ പറന്നു വന്ന് കെട്ടടത്തിന്റെ രണ്ടാം നിലയിലേക്ക് കയറുകയായിരുന്നു. 

ഡെന്റിസ്റ്റിന്റെ ഓഫീസിലേക്ക് ഇടിച്ച് കയറി നില്‍ക്കുന്ന കാറിന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അമിത വേഗത്തില്‍ പോക്കറ്റ് റോഡില്‍ നിന്ന് കയറിവന്ന വാഹനം മീഡിയനില്‍ അടിച്ച് ഉയര്‍ന്നു പൊന്തുകയായിരുന്നെന്ന് അഗ്നിസുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. 

ഇതില്‍ ഒരാള്‍ പുറത്തേക്കിറങ്ങാന്‍ സാധിച്ചു. എന്നാല്‍ കാറില്‍ കുടുങ്ങിപ്പോയ രണ്ടാമത്തെ ആളെ ഒരു മണിക്കറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കുടുങ്ങിപ്പോയ കാറിനെ ക്രെയില്‍ ഉപയോഗിച്ചാണ് പുറത്തെടുത്തത്. കെട്ടിടത്തിന് വളരെ കുറച്ച് കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു