ജീവിതം

-62 ഡിഗ്രിയില്‍ മരവിച്ച് നീല കണ്ണുകള്‍; കണ്‍പീലികള്‍ പോലും മഞ്ഞുമൂടിപ്പോകുന്ന ചിത്രങ്ങളുമായി ഒയ്മ്യാകോണ്‍ നിവാസികള്‍

സമകാലിക മലയാളം ഡെസ്ക്

തിളച്ചവെള്ളം മുകളിലേക്ക് ഒഴിക്കുമ്പോഴേക്കും തണുത്ത് മഞ്ഞ് കട്ടകളായി മാറുന്നതിന്റെ വീഡിയോ അടുത്ത് പുറത്തുവന്നിരുന്നു. എന്നാല്‍ അതൊന്നും ഒരു തണുപ്പേ അല്ല എന്ന് വിളിച്ചുപറയുകയാണ് നീല കണ്ണുകളുള്ള ഈ സുന്ദരി. കണ്‍പീലികളില്‍ വരെ മഞ്ഞു മൂടിപ്പോകുന്ന തണുപ്പാണ് സൈബീരിയയിലെ ഒയ്മ്യാകോണില്‍. -62 ഡിഗ്രി എന്ന നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ശൈത്യത്തിലാണ് ഈ മേഖല.
 
അതിശൈത്യത്തിലുള്ള ഒയ്മ്യാകോണ്‍ നിവാസികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണ് നേടുന്നത്. കണ്ണു ഒഴികെയുള്ള ബാക്കി ശരീരം മുഴുവന്‍ മൂടിയാണ് ഇവര്‍ പുറത്തിറങ്ങുന്നത്. താപനില താഴ്ന്നതിനെ തുടര്‍ന്ന് സാധാരണ തെര്‍മോ മീറ്ററുകള്‍ പൊട്ടിത്തെറിച്ചു. അതിനെ തുടര്‍ന്ന് ഇലക്ട്രോണിക് തെര്‍മോമീറ്റര്‍ ഉപയോഗിച്ച്  പരിശോധിച്ചപ്പോഴാണ് താപനില -62 ഡിഗ്രി സെല്‍ഷ്യസായാണ് കുറഞ്ഞതെന്ന് കണ്ടെത്തിയതായി സൈബീരിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ താപനില ഇതിലും താഴ്ന്നിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അനസ്താസ്യ ഗ്രുഡ്‌സേവ എന്ന യുവതിയാണ് കണ്‍പീലികളില്‍ മഞ്ഞു നിറഞ്ഞ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മഞ്ഞില്‍ മൂടിയ നീലകണ്ണുകള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്