ജീവിതം

ഇത് കാമറ ട്രിക്ക് ഒന്നുമല്ല; ലോകത്തിലെ ഏറ്റവും പൊക്കം കൂടിയവനും പൊക്കം കുറഞ്ഞവളും തമ്മില്‍ കണ്ടുമുട്ടിയതാണ്

സമകാലിക മലയാളം ഡെസ്ക്

ലോകപ്രശസ്ത ടൂറിസ്റ്റ് സ്‌പോട്ടാണ് ഈജിപ്തിലെ പിരമിഡുകള്‍. പിരമിഡുകള്‍ക്ക് മുന്നില്‍ നിന്ന് പോസ് ചെയ്ത ഫോട്ടോകളും സിനിമാ പാട്ടുകളുമെല്ലാം നമ്മള്‍ ധാരാളം കണ്ടിട്ടുണ്ടാകും. ലോകാത്ഭുതങ്ങളിലൊന്നായ അതേ പിരമിഡിനു മുന്നിലെത്തിയിരിക്കുകയാണ് ലോകത്തിലെ മറ്റ് രണ്ട് അദ്ഭുതങ്ങള്‍.

ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ടര്‍ക്കിഷ് യുവാവ് സുല്‍ത്താന്‍ കോസനും ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ജ്യോതി ആംഗേ എന്ന ഇന്ത്യക്കാരിയുമാണ് പിരമിഡിനു മുന്നില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തങ്ങളുടെ ശാരീരിക പ്രത്യേകതകളുടെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തികളാണ്.

ഈജിപ്തിലെ ഗിസ പിരമിഡുകള്‍ക്ക് സമീപം വെച്ചെടുത്ത ഈ ചിത്രങ്ങള്‍ പ്രമുഖ ഹിസ്റ്റോറിക് സൈറ്റുകളിലെല്ലാം പ്രസിദ്ധീകരിച്ചു വന്നിരുന്നു. തുടര്‍ന്ന് ഇവ സമൂഹമാധ്യമങ്ങളിലും വയറലാകാന്‍ തുടങ്ങി. ഇത് ഫോട്ടോഷോപ് ചിത്രങ്ങളാണോ.. എന്നെല്ലാമായിരുന്നു ആളുകളുടെ സംശയം. കാരണം സുല്‍ത്താനും ജ്യോതിയും തമ്മിലുള്ള അതിശകരമായ ഉയര വ്യത്യാസം തന്നെ. എട്ടടി ഒരിഞ്ച് (246.5 സിഎം) ആണ് സുല്‍ത്താന്റെ ഉയരം. അതേസമയം ജ്യോതിയുടെ ഉയരം രണ്ട് അടിയാണ് (62.8സിഎം). 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു