ജീവിതം

105 വയസ് കഴിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മരിക്കാനാവില്ല; മനുഷ്യ ആയുസ്സിന് പരിധിയില്ലെന്ന് പുതിയ കണ്ടെത്തല്‍

സമകാലിക മലയാളം ഡെസ്ക്

രോഗങ്ങളേയും അപകടങ്ങളേയും മാനസിക സംഘര്‍ഷങ്ങളേയുമെല്ലാം അതിജീവിച്ച് മനുഷ്യന് എത്ര നാള്‍ ജീവിക്കാനാകും. ഓരോ പ്രദേശത്തിന്റേയും ജീവിത നിലവാരത്തിന്റേയും അടിസ്ഥാനത്തില്‍ നമ്മള്‍ ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്നുണ്ട്. എന്നാല്‍ മനുഷ്യ ആയുസ്സിന് പരിധി കണക്കാനാകുമോ? ഇല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 105 വയസിനും അതിന് മേലെയും പ്രായമുള്ളവരില്‍ നടത്തിയ പഠനത്തിലാണ് മനുഷ്യന്റെ വയസിന് പരിധിയില്ലെന്ന് കണ്ടെത്തിയത്.

ഏറ്റവും പ്രായമായവരിലെ അതിജീവിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് പഠനം നടത്തിയത്. സാപിയെന്‍സ യൂണിവേഴ്‌സിറ്റി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ എലിസബെറ്റ ബാര്‍ബിയും യൂണിവേഴ്‌സിറ്റി ഓഫ് റോം ട്രെ സ്റ്റാറ്റിസ്റ്റീഷ്യന്‍ ഫ്രാന്‍സെസ്‌കോ ലഗോനയും ചേര്‍ന്നാണ് പഠനം നടത്തിയത്. സയന്‍സ് എന്ന പ്രസിദ്ധീകരണത്തിലാണ് ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് വന്നത്. ഇറ്റലിയിലെ 4000 സൂപ്പര്‍ എല്‍ഡര്‍ലി ആളുകളെ തെരഞ്ഞെടുത്ത് ഇവരിലായിരുന്നു പഠനം. 105 വയസിന് ശേഷം മരിക്കാനുള്ള സാധ്യതകള്‍ കൂടുതല്‍ അകലെയാവുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഈ സമയത്ത് ഇവരില്‍ 'മരണ നിരപ്പ്' രൂപപ്പെടും. ഇതോടെ ഒരു ജന്മദിനത്തില്‍ നിന്ന് അടുത്ത ജന്മദിനം വരെയുള്ള മരണസാധ്യത 50:50 ആയി മാറും.

മരണ നിരപ്പ് ഉണ്ടെങ്കില്‍ പിന്നെ മനുഷ്യന്റെ ദീര്‍ഘായുസ്സിന് പരിധിയുണ്ടാകില്ല എന്നാണ് ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ജനസംഖ്യാ ശാസ്ത്രജ്ഞന്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ മുതു മുത്തശ്ശിയായ ചിയോ മിയാകോയ്ക്ക് ചിലപ്പോള്‍ ഇനിയും വര്‍ഷങ്ങള്‍ അല്ലെങ്കില്‍ ശ്വാശ്വതമായി ജീവിക്കാനാകുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.

മനുഷ്യന്റെ ആയുസിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നിലനില്‍ക്കുന്നുണ്ട്. കൗമാര പ്രായം മുതല്‍ 80 പ്രായം വരെ മരിക്കാനുള്ള സാധ്യതകള്‍ കൂടുതലായിരിക്കും. എന്നാല്‍ 90 കളിലേക്കും 100 ലേക്കും കയറിയാല്‍ പിന്നെ മരണം വളരെ അകലെയാവും. ചില ശാസ്ത്രജ്ഞര്‍ ജനസംഖ്യാപരമായ കണക്കുകളും മറ്റ് വിലയിരുത്തി മനുഷ്യന് സ്ഥിരമായ മരണകാലമുണ്ടെന്ന് പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യന്റെ മരണ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

2016 ല്‍ നടത്തിയ ഒരു പഠനത്തില്‍ മനുഷ്യ ആയുസ് 115 മുതല്‍ 125 വരെ വയസില്‍ തട്ടി നില്‍ക്കുമെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതിനെ പിന്നീട് വിദഗ്ധര്‍ വെല്ലുവിളിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ