ജീവിതം

എന്നെ മറന്നോ, എന്നെ നീ പിരിഞ്ഞെങ്ങുപോയി.. നാഗാലാന്‍ഡിന്റെ മനം കവര്‍ന്ന്  മലയാളി സൈനികന്റെ നാടന്‍പാട്ട്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  നാഗാലാന്‍ഡുകാരുടെ ഹൃദയത്തിലേക്ക് ഒരു പാട്ടിന്റെ ദൂരം മാത്രമേയുള്ളുവെന്ന് പാലക്കാട്ടുകാരന്‍ സതീഷ്‌കുമാര്‍ എന്ന സൈനികന്‍ പറയും. സിആര്‍പിഎഫുകാരനായ സതീഷ്‌കുമാര്‍ ജോലിക്കിടയിലെ ടെന്‍ഷന്‍  കുറയ്ക്കാന്‍ പാടിയ നാടന്‍പാട്ടാണ് ഒരു നാട്ടുകാരുടെ മനസ്സുകവര്‍ന്നത്.


 'പൂമരം പൂത്തുലഞ്ഞേ, പൂവാകയില്‍ പൂത്തുമ്പി പാറിവന്നേ' എന്ന സതീഷ്‌കുമാറിന്റെ പാട്ട് നാഗാലാന്‍ഡിലെ സ്‌കൂള്‍ കുട്ടികള്‍ വരെ ഇപ്പോള്‍ മൂളും. പാട്ട് കേട്ട് സതീഷ്‌കുമാറിനെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയത് ബറ്റാലിയന്‍ കമാന്‍ഡന്റായ സുരേന്ദ്രസിങാണ്. ഫേസ്ബുക്കിലിട്ട പാട്ട് ആയിരക്കണക്കിന് പേരാണ് പങ്കുവച്ചിട്ടുള്ളത്.ഇതിന് പിന്നാലെ സ്വന്തമായി വരികളെഴുതി പാടിയ പാട്ടിനും ആരാധകരേറെയാണ്.പാലക്കാട് കൊടുന്തിരപ്പള്ളിക്കാരനായ സതീഷ്‌കുമാര്‍  കൊഹിമയിലാണ്  സേവനം അനുഷ്ഠിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി