ജീവിതം

ശരീരത്തില്‍ എന്തോ തട്ടുന്നതുപോലെ തോന്നി: ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ ആറടി വലിപ്പമുള്ള വിഷപ്പാമ്പ്

സമകാലിക മലയാളം ഡെസ്ക്

റക്കത്തില്‍ പാമ്പിനെയും ആനയെയുമെല്ലാം സ്വപ്‌നം കാണുകയും വിയര്‍ത്തൊലിച്ച് ഞെട്ടിയുണരുന്നതുമെല്ലാം സര്‍വസാധാരണമാണ്. ഇരുട്ട് തന്നെ ചിലര്‍ക്ക് ഭയാനകമാകും. അങ്ങനെ ഇവിടെയൊരാള്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍ തൊട്ടപ്പുറത്ത് കൊടും വിഷമുള്ള ഒരു പാമ്പ് കിടക്കുന്നു. സ്വപ്‌നമാണോ യാത്ഥാര്‍ഥ്യമാണോ എന്ന തിരിച്ചറിയാന്‍ തന്നെ ഇദ്ദേഹത്തിന് സമയം വേണ്ടി വന്നു. ന്യൂയോര്‍ക്കിലാണ് സംഭവം.

ബെഡ്‌റൂമില്‍ കിടന്ന് ഉറങ്ങുന്നതിനിടക്കാണ് ഇദ്ദേഹത്തിന്റെ സമീപം പാമ്പ് വന്നത്. അപാര്‍ട്‌മെന്റില്‍ ഈ ഉഗ്രവിഷമുള്ള പാമ്പ് എങ്ങനെ കയറിപ്പറ്റിയെന്ന് അറിയില്ല. ഏതായാലും ബോ കണ്‍സ്ട്രിക്റ്റര്‍ എന്നറിയപ്പെടുന്ന മരണകാരിയായ പാമ്പിന് ആറടി നീളമുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇദ്ദേഹത്തിന് ജീവന്‍ തിരിച്ച് കിട്ടിയത്. 1978ന് ശേഷം 17 ആളുകളാണ് ബോ കണ്‍സ്ട്രിക്റ്റര്‍ വിഭാഗത്തില്‍പ്പെട്ട ഈ പാമ്പിന്റെ കടിയേറ്റ് മരിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം