ജീവിതം

മോഡേണ്‍ സാരിക്ക് ഒരു ക്രിസ്റ്റല്‍ ടച്ച്; പുതിയ ട്രെന്‍ഡ് കുറിച്ച് റാംപില്‍ ശില്‍പ ഷെട്ടിയും 

സമകാലിക മലയാളം ഡെസ്ക്

ഫാഷന്‍ ഡിസൈനര്‍ അമിത് അഗര്‍വാള്‍ ഇന്ത്യന്‍ കൗച്ചര്‍ വീക്ക് 2018ല്‍ അവതരിപ്പിച്ച സാരി കളക്ഷനാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ സംസാരം.ക്രിസ്റ്റലിസ് എന്ന് പേര് നല്‍കിയിട്ടുള്ള ക്രിസ്റ്റല്‍ കളക്ഷന്‍ ഡിസൈനുകളാണ് റാംപില്‍ അവതരിപ്പിച്ചത്. ബോളിവുഡ് താരം ശില്‍പ ഷെട്ടിയാണ് ഷോ സ്‌റ്റോപ്പറായി എത്തിയത്. 

പ്രകൃതിയിലെ രണ്ട് തത്വങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് അമിതിന്റെ കളക്ഷന്‍. തന്മാത്രാതലത്തില്‍ ക്രിസ്റ്റലുകളുടെ രൂപീകരണവും ചിത്രശലഭങ്ങളുടെ കൊക്കൂളുകള്‍ക്കു ചുറ്റുമുള്ള തിളക്കമുള്ള വസ്തുക്കളുമാണ് അമിത് തന്റെ ഡിസൈനുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

പ്ലം നിറത്തിലുള്ള ക്രിസ്റ്റല്‍ സാരിയിലാണ് ശില്‍പ റാംപിലെത്തിയത്. അമിതിന്റെ കളക്ഷന്‍ വിവാഹത്തിന് ഒരുങ്ങുന്ന പെണ്‍കുട്ടികളുടെ മനസ്സ് കീഴടക്കുന്നവയാണെന്നാണ് ഫാഷന്‍ എക്‌സ്‌പേര്‍ട്ടുകളുടെ പ്രവചനം. സാരിയോടൊപ്പം ബ്ലൗസ് ഡിസൈനിലും പുതുമ പരീക്ഷിച്ച അമിത്തിനെ അഭിനന്ദിക്കുകയാണ് ഫാഷന്‍ പ്രമുഖര്‍. 

നീല, സില്‍വര്‍, പച്ച എന്നീ നിറങ്ങളിലാണ് ക്രിസ്റ്റല്‍ കളക്ഷന്‍ സാരികള്‍ ഷോയില്‍ അവതരിപ്പിച്ചത്. ഷോയില്‍ അവതരിപ്പിച്ച ഡിസൈനുകളെല്ലാം ന്യൂഡല്‍ഹിയിലെ തന്റെ ഫഌഗ്ഷിപ് സ്റ്റോറില്‍ ലഭിയമായിരിക്കുമെന്ന് അമിത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്