ജീവിതം

അപകടത്തില്‍പ്പെട്ട കുഞ്ഞിനെ രക്ഷിക്കാന്‍ സ്വന്തം ശരീരം മറന്ന യുവാവ്: വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള മാനസികാവസ്ഥ എല്ലാവര്‍ക്കുമുണ്ടായെന്ന് വരില്ല. വളരെ ചുരുക്കം ചിലരെ അങ്ങനെയൊക്കെ ചെയ്യു. ചൈനയില്‍ റോഡില് അപകടത്തില്‍ പെടുന്ന ഒരു കുട്ടിയെ രക്ഷിക്കാന്‍ വണ്ടിയുടെ മുന്നിലേക്ക് ചാടുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

സാഹസിക പ്രവൃത്തി ചെയ്തതിന്റെ പേരില്‍ ഇയാളിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹീറോ ആണ്. അതിന് കാരണവുമുണ്ട്. കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ യാന്‍ ഷൂവോ എന്നയാള്‍ക്കാണ് കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റത്. മൂന്ന് ചക്രമുള്ള ഏതോ ഒരു വാഹനം ഡ്രൈവറില്ലാതെ നിയന്ത്രണം വിട്ട് പാഞ്ഞ് വരികയായിരുന്നു. ആ സമയത്ത് വഴിയരികിലൂടെ ഒരു ചെറിയ പെണ്‍കുട്ടി നടന്ന് പോകുന്നുണ്ടായിരുന്നു. യാന്‍ കൃത്യസമയത്ത് കുട്ടിയെ കാണുകയും വാഹനത്തിന് മുകളിലേക്ക് പാഞ്ഞടുത്ത് നിയന്ത്രണവിധേയമാക്കുകയുമായുരുന്നു.

ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് കുട്ടി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടത്. ചെറിയ ഏതാനും പരിക്കുകളോടെ താന്‍ രക്ഷപ്പെട്ടെങ്കിലും ആ കുഞ്ഞിന് ഒന്നും സംഭവിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് അദ്ദേഹം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ആരോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് യാന്‍ സ്റ്റാറായത്. ചുരുങ്ങിയ സമയം കൊണ്ട് ട്വിറ്ററില്‍ മാത്രം 13000ത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ട്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു