ജീവിതം

റാംപുണ്ട് പക്ഷെ മോഡലുകളില്ല, ഡ്രസ്സുകള്‍ പറന്നുവരും; തരംഗമായി സൗദി അറേബ്യയിലെ ഫാഷന്‍ ഷോ (വീഡിയോ കാണാം) 

സമകാലിക മലയാളം ഡെസ്ക്

ന്റര്‍നെറ്റില്‍ തരംഗമായ വീഡിയോകളുടെ ലിസ്‌റ്റെടുത്താല്‍ മുന്നിലുണ്ടാകും സൗദി അറേബ്യയില്‍ നടന്ന ഈ ഫാഷന്‍ ഷോ വീഡിയോ. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടന്ന ഈ ഷോയില്‍ മോഡലുകള്‍ ഇല്ല. വസ്ത്രങ്ങള്‍ അവതരിപ്പിക്കാന്‍ റാംപിലൂടെ നിരനിരയായി മോഡലുകള്‍ എത്തുന്നത് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് മുന്നിലേക്ക് വസ്ത്രങ്ങള്‍ പറന്നാണ് വന്നത്. ഡ്രോണില്‍ തൂക്കിയിട്ടാണ് കാണികള്‍ക്ക് മുന്നില്‍ പുത്തന്‍ ഡിസൈനുകള്‍ പ്രദര്‍ശിപ്പിച്ചത്. 

ഷോയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായികഴിഞ്ഞു. ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഒരുലക്ഷത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. രണ്ടുലക്ഷത്തിനടുത്ത് ലൈക്കുകളും ഇതിനോടകം വീഡിയോ സ്വന്തമാക്കി. നിരവധി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകള്‍ പങ്കെടുത്ത ഷോ റമദാന് യോജിച്ച രീതിയില്‍ നടത്താനായാണ് സംഘാടകര്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ വീഡിയോ ഹാരി പോട്ടറിലെ ' ഗോസ്റ്റ് ഫാഷന്‍ ഷോ'യുമായി താരതമ്യം ചെയ്യാനാണ് ആളുകള്‍ക്കിഷ്ടം. ഷോയെ പ്രേതസിനിമയോടാണ് പലരും ഉപമിച്ചിരിക്കുന്നത്. രാജ്യത്ത് അടുത്തിടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരും നിരവധിയാണ്. സൗദിയില്‍ സ്ത്രീകളെക്കാള്‍ സ്വാതന്ത്ര്യം ഡ്രൊണുകള്‍ക്ക് ഉണ്ടെന്ന തരത്തിലാണ്  കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍