ജീവിതം

എസ്ബിഐ എടിഎമ്മില്‍ കയറിയ എലി നശിപ്പിച്ചത് 12 ലക്ഷം രൂപ; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രം സത്യം തന്നെ

സമകാലിക മലയാളം ഡെസ്ക്

പിച്ചിച്ചീന്തിയ നിലയില്‍ എടിഎമ്മില്‍ നിന്ന് ചിതറിക്കിടക്കുന്ന രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ ചിത്രം ആരെയും വേദനിപ്പിക്കുന്നതാണ്. ഇത് സത്യം തന്നെയാണോ എന്ന സംശയം നിങ്ങള്‍ക്കുണ്ടായിരിക്കാം. ഇനി സംശയം വേണ്ട. ഈ വാര്‍ത്ത വ്യാജമല്ല. ചിത്രത്തിനൊപ്പമുണ്ടായിരുന്ന അടിക്കുറിപ്പിലെപ്പോലെ എടിഎമ്മില്‍ കയറിയ എലികള്‍ കരണ്ട് നശിപ്പിച്ചതാണ് ഈ നോട്ടുകള്‍. ഒന്നും രണ്ടുമല്ല 12 ലക്ഷം രൂപയാണ് എലികള്‍ നശിപ്പിച്ചു കളഞ്ഞത്.

അസമിലെ ടിന്‍സുകിയ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. എസ്ബിഐയുടെ എടിഎമ്മിലെ പണമാണ് ഇത്തരത്തില്‍ ആര്‍ക്കും കിട്ടാതെ നശിപ്പിക്കപ്പെട്ടത്. തകരാറായിരുന്ന മെഷീനിലാണ് എലികള്‍ കൂട്ട ആക്രമണം നടത്തിയത്.

മേയ് 19 നാണ് ഏജന്‍സി 29.48 ലക്ഷം രൂപ എടിഎമ്മില്‍ നിറച്ചത്. ഇതിന് അടുത്ത ദിവസം മെഷീന്‍ തകരാറിലായി. തുടര്‍ന്ന് ജൂണ്‍ 11 ന് നന്നാക്കാനായി മെഷീന്‍ തുറന്നുനോക്കിയപ്പോഴാണ് നോട്ടുകള്‍ നശിപ്പിച്ചിട്ടിരിക്കുന്നത് കാണുന്നത്. 12.38 ലക്ഷം രൂപയുടെ നോട്ടുകളാണ് നശിപ്പിക്കപ്പെട്ടത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളായിരുന്നു മുഴുവനും. 17 ലക്ഷം രൂപ കേടുകൂടാതെ തിരികെ എടുത്തു. എന്നാല്‍ സംഭവം വിശദമായി അന്വേഷിക്കാനാണ് അധികൃതരുടെ നീക്കം. മെയ് 20 ന് തകരാറിലായ മെഷീന്‍ നന്നാക്കാന്‍ ജൂണ്‍ 11 വരെ സമയമെടുത്തതാണ് സംശയത്തിന് കാരണം. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി