ജീവിതം

ആ വാര്‍ത്തയ്ക്കിടെ അവതാരക തേങ്ങിക്കരഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടെ വികാരധീനയായി കരഞ്ഞുപോയ അവതാരകയുടെ വീഡിയോ വൈറലാകുന്നു. എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോയ്ക്കാണ് വാര്‍ത്താ വായനക്കിടയില്‍ നിയന്ത്രണം വിട്ടുപോയത്. അതിര്‍ത്തി കടന്ന് അമേരിക്കയില്‍ എത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനവുമായി (ഫാമിലി സെപറേഷന്‍ പോളിസി) ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനിടയിലാണ് റേച്ചല്‍ വികാരാധീനയായത്. 

അമേരിക്കയിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അവരുടെ കുട്ടികളെ പ്രത്യേക കന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നത് സംബന്ധിച്ച് അപ്പോള്‍ കിട്ടിയ വാര്‍ത്തയായിരുന്നു റേച്ചല്‍ വായിക്കാന്‍ തുടങ്ങിയത്. എന്നാല്‍ മാതാപിതാക്കളില്‍നിന്ന് കുട്ടികളെ നിര്‍ബന്ധപൂര്‍വം വേര്‍പെടുത്തുന്നതായുള്ള വാര്‍ത്ത വായിച്ചു പൂര്‍ത്തിയാക്കാന്‍ അവതാരകയ്ക്കായില്ല. അവര്‍ വായനക്കിടയില്‍ വിതുമ്പുപ്പോവുകയായിരുന്നു. 

തുടര്‍ന്ന് വാര്‍ത്തയുടെ വിശദാംശങ്ങള്‍ പറയാന്‍ റിപ്പോര്‍ട്ടര്‍ക്ക് കൈമാറുകയും ചെയ്തു. അതേസമയം വാര്‍ത്താ വായനക്കിടയില്‍ സംഭവിച്ച പിഴവിന് മാപ്പു പറഞ്ഞുകൊണ്ട് പിന്നീട് അവര്‍ ട്വീറ്റ് ചെയ്തു. എന്തു സംഭവിച്ചാലും ചെയ്തുകൊണ്ടിരിക്കുന്ന ജോലി പൂര്‍ത്തിയാക്കേണ്ടത് തന്റെ ഉത്തവാദിത്വമായിരുന്നു എന്നും, എന്നാല്‍ പെട്ടെന്ന് ആ വാര്‍ത്ത കണ്ടപ്പോള്‍ ഒന്നും സംസാരിക്കാനാവാതെ പോയെന്നുമായിരുന്നു റേച്ചല്‍ ട്വിറ്ററില്‍ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി