ജീവിതം

വേള്‍ഡ്കപ്പല്ലേ, കല്യാണമല്ലേ ക്യാമറയും കൂടെ ചാടട്ടെ! ആ ഫോട്ടോ വൈറലായതിങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: കല്യാണ ആല്‍ബത്തിലേക്ക് കാല്‍പ്പന്തിനെ കൂടി ചേര്‍ത്തു വയ്ക്കുകയാണ് തൃശ്ശൂരുകാരായ റോഷനും മോനിഷയും. ഫോട്ടോ ഷൂട്ടിന്റെ ഭാഗമായാണ് ഫുട്‌ബോളിന്റെ കടുത്ത ആരാധകരായ ഇരുവരും ഇഷ്ടടീമുകളുടെ ജഴ്‌സിയണിഞ്ഞ് പെരുമഴയത്ത് പന്ത് തട്ടാനിറങ്ങിയത്. റോഷന്‍ ബ്രസീലിന്റെയും മോനിഷ അര്‍ജന്റീനയുടെയും കട്ടഫാന്‍സാണ്. പെരുംമഴയത്തും ആവേശം ചോരാതെ രണ്ടാളും പന്ത് തട്ടിയതോടെ പടം വൈറലായി.

ഫുട്‌ബോള്‍ ആശയമാക്കിയുള്ള ഫോട്ടോഷൂട്ട് നടത്താമെന്ന് മോനിഷയും റോഷനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. വീട്ടുകാരും കൂട്ടുകാരും കട്ടയ്ക്ക് കൂടെ നിന്നതോടെ ഫോട്ടോ ഷൂട്ട് ഉഷാര്‍.

തൃശ്ശൂരുകാരുടെ ഫുട്‌ബോള്‍ പ്രേമം ഈ ഫോട്ടോഷൂട്ടില്‍ മാത്രമായി ഒതുങ്ങിയെന്ന് കരുതരുത്. ജോണും ഐറിനും കല്യാണ റിസപ്ഷന്‍ നടത്തിയത് മുഴുവന്‍ അര്‍ജന്റീനയോടുള്ള ആരാധന പ്രകടിപ്പിച്ചുകൊണ്ടാണ്. അലങ്കാരത്തിനുള്ള ബലൂണുകള്‍ മുതല്‍ കേക്ക് വരെ നീലയും വെള്ളയും.ഫുട്‌ബോള്‍ അങ്ങ് റഷ്യയിലാണെങ്കിലും ഇങ്ങ് കേരളത്തില്‍ ആവേശം ഒട്ടും
ചോരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത