ജീവിതം

ഭക്ഷണം കട്ടു തിന്നുന്ന പൂച്ചയെ പിടിക്കാന്‍ മകന്‍ കെണിവെച്ചു; പക്ഷേ കെണിയില്‍ കുടുങ്ങിയത് അമ്മ

സമകാലിക മലയാളം ഡെസ്ക്


കോട്ടയം; അടുക്കളയില്‍ കയറി ഭക്ഷണം കട്ടു തിന്നുന്ന അടുത്ത വീട്ടിലെ പൂച്ചയെ പിടിക്കാനായി മകന്‍ ഒരുക്കിയ കെണിയില്‍ വീണത് അമ്മ. പരുക്കേറ്റ് വീണ അമ്മയെ രക്ഷിക്കാന്‍ എത്തിയ അയല്‍വീട്ടിലെ രണ്ട് സ്ത്രീകള്‍ക്കും കെണി പണി കൊടുത്തു. ചെറിയ കെണി ഒന്നുമല്ല നല്ല ഒന്നാം തരം ഷോക്കിംങ് കെണിയാണ് മകന്‍ തയാറാക്കിയിരുന്നത്. പരുക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നെന്ന് പറയുമ്പോള്‍ മനസിലാകുമല്ലോ കെണിയുടെ പവര്‍. 

കുമരകത്ത് അപ്പിത്തറ ഭാഗത്ത് കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പൂച്ചയുടെ ഭക്ഷണം മോഷണം പതിവായതോടെ സഹികെട്ട് ബസ് കണ്ടക്റ്ററായ മകന്‍ കെണി തയാറാക്കി. അടുക്കളയിലേക്ക് കയറുന്ന ഭാഗത്തേക്ക് കമ്പി വലിച്ച് വീട്ടിലെ വൈദ്യുതി കണക്ഷനില്‍ നിന്ന് എര്‍ത്ത് നല്‍കി. കെണി റെഡിയാക്കി വെച്ച് മകന്‍ അടുത്ത ദിവസം രാവിലെ ജോലിക്ക് പോയി. 

എന്നാല്‍ കെണിയെക്കുറിച്ച് അമ്മയ്ക്ക് അറിയില്ലായിരുന്നു. രാവിലെ അടുക്കള ജോലി ചെയ്യുന്നതിനിടെ അമ്മ അറിയാതെ കമ്പിയില്‍ തൊടുകയും ഷോക്കടിച്ചു നിലത്തുവീഴുകയും ചെയ്തു. ഷോക്കേറ്റു വീഴുന്നതു കണ്ട അയല്‍പക്കത്തെ രണ്ടു സ്ത്രീകള്‍ ഓടി വന്നു പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കും ഷോക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മ. എന്തായാലും നല്ല പണിയാണ് കെണി കൊടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?