ജീവിതം

വാര്‍ത്ത വായിക്കുന്നതിനിടയില്‍ അവതാരകയുടെ തലയില്‍ പക്ഷി പറന്നിരുന്നു; പക്ഷിയുടെ ടെലിവിഷന്‍ അരങ്ങേറ്റം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

സമകാലിക മലയാളം ഡെസ്ക്

വാര്‍ത്ത വായിക്കുന്നതിനിടയില്‍ ന്യൂസ് റൂമിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന ഒരു പക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ലൈവ് ടെലികാസ്റ്റ് നടക്കുന്നതിനിടയില്‍ പക്ഷി പറന്നുവന്ന് അവതാരകയുടെ തലയില്‍ ഇരിക്കുകയായിരുന്നു. പക്ഷിയുടെ ടെലിവിഷന്‍ അരങ്ങേറ്റം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ മൃഗശാലയിലെ അന്തേവാസിയായ കടും ചുവപ്പ് നിറത്തിലുള്ള പക്ഷിയാണ് വാര്‍ത്ത അവതരണത്തിനിടെ ഇടിച്ചുകയറിയത്. കെഎഫ്എംബി ടിവിയുടെ മോണിംഗ് ഷോ ആയ 'സൂ ഡേ' യില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് പക്ഷിയെ കൊണ്ടുവന്നത്. എന്നാല്‍ ചാനലുകാര്‍ വിചാരിച്ചപോലെയല്ല പരിപാടി നടന്നത്. 

നിഷില്ലെ മെഡിനയും അവരുടെ സഹ അവതാരകനുമായ എറിക് കഹ്നെര്‍ട്ടും സൂ ഡേയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയ്ക്ക് പക്ഷി പറന്നു വന്ന് നിഷില്ലെയുടെ തലയില്‍ സ്ഥാനം പിടിക്കുകയായിരുന്നു. ഇത് കണ്ട് എറിക്ക് ചിരിക്കാന്‍ തുടങ്ങിയെങ്കിലും നിഷില്ലെ ശാന്തമായി ഇരുന്ന് ചെറിയ ചിരിയോടെ തന്റെ അവതരണം തുടര്‍ന്നു. നിഷില്ലെയുടെ തലയില്‍ ഇരുന്ന് എറിക്കിന്റെ കൈയില്‍ കൊത്താനും പക്ഷി ശ്രമിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് അവരുടെ തലയില്‍ നിന്ന് പറന്നു ഉയര്‍ന്ന് എറിക്കിന്റെ തലയില്‍ ഇരിക്കാന്‍ പക്ഷി ഒരു ശ്രമം നടത്തി. എന്നാല്‍ തന്റെ സഹപ്രവര്‍ത്തകയെപ്പോലെ അത്ര ശാന്തനല്ലാത്തതിനാല്‍ എറിക് അതില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെട്ടു. ഇതോടെ പക്ഷി അവതാരകരെ വിട്ട് പറന്നുപോവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി