ജീവിതം

ലോകപ്രശസ്തരായ ഈ പതിനേഴ് വനിതകള്‍ ഇനി ബാര്‍ബിയുടെ പേരിലും

സമകാലിക മലയാളം ഡെസ്ക്

ന്ന് ലോകരാഷ്ട്രങ്ങളിലുള്ളവരെല്ലാം വനിതാദിനം ആഘോഷിക്കുകയാണ്. ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടാം തീയതി ആചരിക്കുന്നു. ഇതോടൊപ്പം പാവകളുടെ രാജകുമാരിയായ ബാര്‍ബിയും വനിതാദിനം ആഘോഷിക്കുകയാണ്.

ലോകപ്രശസ്തരായ പതിനേഴ് ആദര്‍ശവനിതകളുടെ മാതൃകകള്‍ പുറത്തിറക്കിയാണ് ബാര്‍ബി വനിതാദിനം ആഘോഷിക്കുന്നത്. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നും വന്ന് പരമ്പരാഗതമായ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ, മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന വനിതകളാണിവര്‍. 

ഇക്കഴിഞ്ഞ ഒളിംപിക്‌സില്‍ അപകടകരമായ സ്‌നോബോര്‍ഡിങ് മത്സരത്തില്‍ പങ്കെടുത്ത് ആദ്യമായി സമ്മാനം നേടിയ വനിതാതാരമായ ക്ലോ കിം, അമേരിക്കന്‍ ചലച്ചിത്ര സംവിധായകയും തിരക്കഥാകൃത്തുമായ പാറ്റി ജെന്‍കിന്‍സ്, ലോകപ്രശസ്ത ചിത്രകാരിയും മെക്‌സിക്കന്‍ വനിതയുമായ ഫ്രിഡ എന്നിവരെല്ലാം ഈ പതിനേഴ് വനിതകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബാര്‍ബിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടിക്കുന്നത്. ചരിത്ര വനിതകളുടെ മാതൃകയിലുള്ള പാവകളുടെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്. അതേസമയം ലോകപ്രശസ്തരും ചരിത്രത്തില്‍ ഇടംനേടിയവരുമായ വനിതകളുടെ മാതൃകയില്‍ പാവകളെ വിപണിയിലിറക്കിയതിനെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകള്‍ രംഗത്തെത്തി. 

വ്യവസായിയായ റൂത്ത് ഹാന്‍ഡ്‌ലര്‍ എന്ന സ്ത്രീയുടെ ആശയത്തില്‍ മാട്ടേല്‍ എന്ന അമേരിക്കന്‍ കമ്പനിയാണ് ബാര്‍ബി പാവകളെ നിര്‍മ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്. 1959 മുതല്‍ പാവകളുടെ വിപണിയിലെ പ്രധാന സാനിധ്യമാണ് ബാര്‍ബി പാവ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി