ജീവിതം

മധുരവും രംഗോലി നൃത്തവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്: ആളുകളെ ഞെട്ടിച്ച് ദുബായില്‍ വന്‍ ദീപാവലി ആഘോഷം

സമകാലിക മലയാളം ഡെസ്ക്

നിറങ്ങളാലും ദീപങ്ങളാലും പരിസരം നിറച്ച് ഇന്ത്യക്കാര്‍ മുഴുവനും ഇന്നലെ ദീപാവലി ആഘോഷിച്ച് കാണും. ഇന്ത്യക്കാര്‍ക്കൊപ്പം ഇത്തവണ യുഎഇ എമിറേറ്റ്‌സ് എയര്‍ലൈന്‍സും മോശമല്ലാത്ത രീതിയില്‍ തന്നെ ദീപാവലി ആഘോഷിച്ചു. ദുബായിലെ ബോളിവുഡ് പാര്‍ക്കില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍.

പ്രത്യേക തരത്തിലുള്ള ദീപാവലി മധുരങ്ങളും രംഗോലി നൃത്തവും എല്ലാം കൂടി എമിറേറ്റ്‌സിന്റെ ആഘോഷവും കളറായിരുന്നു. എയര്‍ലൈനിലെ എയര്‍ഹോസ്റ്റസുമാര്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് നൃത്തം ചെയ്യുകയ്യും മധുരം വിതരണം ചെയ്യുകയും ചെയ്തു. പെട്ടെന്നുണ്ടായ ആഘോഷപരിപാടിയില്‍ ആളുകള്‍ വല്ലാതെ അമ്പരന്നെങ്കിലും പിന്നീട് ഏറെ സ്‌നോതഷത്തോടെ ആഘോഷത്തില്‍ പങ്കുചേരുകയും നൃത്തം ചെയ്യുകയും ചെയ്തു.

എമിറേറ്റ്‌സ് മിത്തായ് ട്രക്ക് എന്നെഴുതിയ എമിറേറ്റ്‌സിന്റെ ട്രക്കില്‍ നിറയെ ഇന്ത്യന്‍ മധുര പലഹാരങ്ങളും ഡെസേര്‍ട്ടുമായാണ് ജീവനക്കാര്‍ തെരുവുകളിലെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അത് വിതരണം ചെയ്യുകയും പരമ്പരാഗത വസ്ത്രമണിഞ്ഞ നര്‍ത്തകര്‍ക്കൊപ്പം ചുവടുവെക്കുകയും ചെയ്തു. അവിടെയുള്ള കുട്ടികളും ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

എമിറേറ്റ്‌സിന്റെ ദീപാവലി ആഘോഷങ്ങള്‍ ഇന്നലത്തോടെ തീരുന്നില്ല. ദീപാവലി പ്രമാണിച്ച് ഇന്നു മുതല്‍ നവംബര്‍ പത്ത് വരെയും ആഘോഷങ്ങള്‍ തന്നെയാണ്. ഇക്കോണമി ക്ലാസ് ജീവനക്കാര്‍ക്ക് ഭക്ഷണത്തിനൊപ്പം 'മോത്തിചോര്‍ ലഡു' ആയിരിക്കും നല്‍കുക. ബിസിനസ് ക്ലാസിലെ ജീവനക്കാര്‍ക്ക് 'അന്‍ജീര്‍ ചക്കാര്‍' എന്ന നോര്‍ത്ത് ഇന്ത്യന്‍ മധുരമായിരിക്കും എമിറേറ്റ്‌സ് നല്‍കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ