ജീവിതം

താജ്മഹലില്‍ ഭാര്യയ്ക്ക് സമീപം ഖാദിരി ഉറങ്ങി; ഭാര്യയുടെ ഓര്‍മയ്ക്കായി താജ്മഹലിന്റെ മാതൃക തീര്‍ത്ത വയോധികന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ; ഫൈസല്‍ ഹസന്‍ ഖാദിരി ഇനി ഉറങ്ങുക താജ്മഹലിലായിരിക്കും അതും ഭാര്യയ്ക്ക് അരികില്‍. ഭാര്യയുടെ ഓര്‍മയ്ക്കായി താജ്മഹല്‍ നിര്‍മിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ വയോധികന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദശഹര്‍ ജില്ലയിലെ കസീര്‍ കലാനിലെ റിട്ടയേഡ് പോസ്റ്റ് മാസ്റ്ററായിരുന്ന ഖാദിരി ബുള്ളന്‍ഷാഹറില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്. 

വീടിന് സമീപത്തുള്ള റോഡിലൂടെ നടക്കുമ്പോളാണ് ഖാദിരിയെ അജ്ഞാത വാഹനം ഇടിച്ചു വീഴ്ത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയ്ക്ക് പ്രണയസൗദം പണിതാണ് ഫൈസല്‍ വാര്‍ത്താ താരമായത്. ഭാര്യ താജാംബുളി ബീഗം മരിച്ചതിന് പിന്നാലെയാണ് വീടിന് സമീപം താജ്മഹലിന്റെ ചെറിയ രൂപം അദ്ദേഹം നിര്‍മിക്കുകയായിരുന്നു. അതിനുള്ളിലായാണ് താജാംബുളി ബീഗം അന്തിയുറങ്ങുന്നത്. ഇതിന് സമീപത്ത് തന്റെ മൃതദേഹം കൂടി ദഹിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയതിന് ശേഷമാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തന്റെ പ്രിയതമയുടെ അടുത്തു തന്നെയാണ് ഖാദിരിയെ സംസ്‌കരിച്ചത്. 

ഖാദിരിയുടെ ഭാര്യ ഡിസംബര്‍ ഒമ്പതിനാണ് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചത് മരിച്ചത്. ഇരുവരും 1953 ലാണ് വിവാഹിതരായിത് ഇവര്‍ക്കു കുട്ടികളുണ്ടായിരുന്നില്ല. ഭാര്യയുടെ മരണ ശേഷം അവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി ഖാദിരി മിനി താജ്മഹല്‍ നിര്‍മ്മിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!