ജീവിതം

സാഗരം സാക്ഷി.. കപ്പിത്താന്‍ ആ വിവാഹം ആശിര്‍വദിച്ചു, പ്രബീറിനും സയാലിക്കും പ്രണയ സാഫല്യം

സമകാലിക മലയാളം ഡെസ്ക്

ര്‍ത്തലയ്ക്കുന്ന തിരമാലകളെ സാക്ഷിയാക്കി അന്‍ഗ്രിയയെന്ന ഇന്ത്യന്‍ ആഡംബരക്കപ്പലിന്റെ ക്യാപ്ടന്‍ ആ വിവാഹം ആശിര്‍വദിച്ചു. മുംബൈയ്ക്കും ഗോവയ്ക്കും ഇടയിലുള്ള കടലില്‍ വച്ചായിരുന്നു മുംബൈ സ്വദേശികളായ പ്രബീറിന്റെയും പ്രണയിനി സയാലിയുടെയും സ്വപ്‌ന വിവാഹം. കപ്പലിന്റെ കന്നിയാത്രയുമായിരുന്നു ഇത്
കേക്ക് മുറിച്ചാണ് കപ്പലിലുള്ളവര്‍ വിവാഹം ആഘോഷിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ ആഡംബരക്കപ്പല്‍ വിവാഹത്തിന് വേദിയായത്. ഇത് തന്റെ ആദ്യ അനുഭവമാണെന്നും സന്തോഷമുണ്ടെന്നും ക്യാപ്ടന്‍ ഇര്‍വിന്‍ സിക്വേറ പറഞ്ഞു. കടലില്‍ വച്ച് വിവാഹം താന്‍ ആശിര്‍വദിച്ചതായി ക്യാപ്ടനാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടത്. 

ആറ് ഡെക്കുകളും 104 ക്യാബിനുകളുമാണ് അന്‍ഗ്രിയ കപ്പലിനുള്ളത്.399 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍ മഴക്കാലത്തൊഴികെ ആഴ്ചയില്‍ നാല് ദിവസം മുംബൈ- ഗോവ സര്‍വ്വീസ് നടത്തും. 7000-12,000 ആണ് ടിക്കറ്റ് നിരക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു