ജീവിതം

സ്മാര്‍ട്‌ഫോണ്‍ കൊണ്ടുള്ള ഈ ദുശ്ശീലം നിങ്ങള്‍ക്കുണ്ടോ? ഇത് നിങ്ങളുടെ കുടുംബജീവിതം താളംതെറ്റിച്ചേക്കാം 

സമകാലിക മലയാളം ഡെസ്ക്

മ്മില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ ഫോണിലേക്ക് ശ്രദ്ധിക്കുന്നതിന്റെ പേരില്‍ പങ്കാളികള്‍ക്കിടെയുണ്ടാകുന്ന വഴക്കുകള്‍ നിത്യസംഭവമാണ്. പലപ്പോഴും സ്മാര്‍ട്ട്‌ഫോണിന് ബന്ധത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതിന്റെ അസ്വസ്ഥതകള്‍ പങ്കാളികള്‍ക്കിടയില്‍ വലിയ പൊട്ടിതെറികള്‍ക്ക് കാരണമാകാറുമുണ്ട്. ഇതൊക്കെ എല്ലാ ബന്ധത്തിലും ഉണ്ടാകുന്നതല്ലെ എന്ന് പറഞ്ഞ് കണ്ണടയ്ക്കുന്നതാണ് പതിവെങ്കില്‍ ഈ വഴക്കുകള്‍ അത്ര നിസാരമല്ലെന്നാണ് പഠനം തെളിയിക്കുന്നത്.  

ടെക്‌സസിലെ ബെയ്‌ലര്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്. 450പങ്കാളികള്‍ക്കിടയിലാണ് പഠനം നടത്തിയത്. ഇതില്‍ 45ശതമാനം പേരും തങ്ങള്‍ക്കിടയില്‍ ഈ പ്രശനം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ചതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ 23ശതമാനം പേര്‍ക്കിടയില്‍ ഈ കാരണത്താല്‍ വഴക്കുകള്‍ ഉണ്ടായിട്ടുണണ്ട്. പലര്‍ക്കും ബന്ധത്തില്‍ താത്പര്യമില്ലാതാകുന്നതിലേക്കുപോലും ഈ വിഷയം കടന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

ഒപ്പമിരുന്ന സംസാരിക്കുന്നതിനിടയില്‍ ഫോണിലേക്ക് ശ്രദ്ധപായ്ക്കുന്ന ശീലത്തെ ഫബ്ബിങ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഫോണ്‍, സ്‌നബ്ബിങ് എന്നീ രണ്ട് വാക്കുകള്‍ ചേര്‍ത്താണ് ഫബ്ബിങ് എന്ന് പേര് നല്‍കിയിരിക്കുന്നത്. ഫബ്ബിങ് കാലക്രമേണ ആളുകളില്‍ വിഷാദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. 

പഠനത്തില്‍ പങ്കെടുത്ത 36.6ശതമാനം ആളുകളും ജീവിതത്തില്‍ ഒരു ഘട്ടത്തിലെങ്കിലും ഈ കാരണത്താല്‍ വിഷാദത്തിലേക്ക് കടന്നിട്ടുള്ളവരാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ബന്ധത്തിലുള്ള താത്പര്യക്കുറവ് കാലക്രമേണ ജീവിതത്തില്‍ താത്പര്യമില്ലാതാകുന്നതിലേക്കും പിന്നീട് വിഷാദത്തിലേക്കും കടക്കുമെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം