ജീവിതം

ഒരേ കൂട്ടില്‍ എട്ട് വര്‍ഷം കൂടെക്കഴിഞ്ഞ പങ്കാളിയെ പെണ്‍സിംഹം കൊലപ്പെടുത്തി; കൊന്നത് തന്റെ മൂന്ന് മക്കളുടെ അച്ഛനെ

സമകാലിക മലയാളം ഡെസ്ക്

ട്ട് വര്‍ഷമായി അവര്‍ ഒരുമിച്ചായിരുന്നു. ഒരുമിച്ച് കഴിഞ്ഞ ആ കൂട്ടിലിട്ട് തന്നെ തന്റെ മൂന്ന് കുഞ്ഞുങ്ങളുടെ അച്ഛനെ പെണ്‍സിംഹം കൊലപ്പെടുത്തി. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടത്തില്‍ കഴുത്തിന് ഗുരുതരമായി പരുക്കേറ്റാണ് സിംഹം കൊല്ലപ്പെട്ടത്. യുഎസിലെ ന്ത്യാനാപോളിസ് മൃഗശാലയിലാണ് സംഭവമുണ്ടായത്. എന്നാല്‍ ആക്രമണത്തിനുള്ള കാരണം മൃഗശാല അധികൃതര്‍ക്ക് മനസിലായിട്ടില്ല. 

കഴിഞ്ഞ എട്ട് വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്ന സിംഹങ്ങള്‍ക്ക് 2015 ലാണ് മൂന്ന് കുട്ടികളുണ്ടായത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത് ഇതിന് മുന്‍പ് മൃഗശാല ജീവനക്കാര്‍ ഇതുവരെ കണ്ടിട്ടില്ല എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. മരണം മൃഗശാലയിലെ ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിരളമായി മാത്രമേ ഇത് സംഭവിക്കുകയൊള്ളൂ. എന്നാല്‍ ഇത് സംഭവിക്കാവുന്നതാണ്. എന്നാല്‍ പ്രകോപനത്തിന് നയിച്ച കാരണം വ്യക്തമായിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. 

തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. കൂട്ടില്‍ നിന്ന് അസാധാരണമായ ഗര്‍ജനം കേട്ട് എത്തിയ ജീവനക്കാരാണ് 12 വയസുകാരിയായ പെണ്‍സിംഹം സൂരിയും 10വയസുകാരനായ ആണ്‍സിംഹം ന്യാക്കും തമ്മില്‍ ഏറ്റുമുട്ടുന്നത് കണ്ടത്. ഇവരുടെ മൂന്ന് വയസുള്ള മകള്‍ ഈ സമയം കൂടിന് വെളിയിലെ മറ്റൊരും കൂട്ടിലായിരുന്നു. ഇരു സിംഹങ്ങളേയും വേര്‍പെടുത്താന്‍ ജീവനക്കാര്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ ന്യാക്കിന്റെ കഴുത്തില്‍ കടിച്ച് പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി