ജീവിതം

ബഹിരാകാശ നിലയത്തെ ഫംഗസുകള്‍ തിന്നുതീര്‍ക്കുന്നു! ശാസ്ത്രജ്ഞരുടെ സുരക്ഷയ്ക്കു ഭീഷണി, ആശങ്ക

സമകാലിക മലയാളം ഡെസ്ക്


മോസ്‌കോ: ബഹിരാകാശ നിലയത്തില്‍  ശാസ്ത്രജ്ഞര്‍ കഴിയുന്നുണ്ടെന്ന് മാത്രമല്ലേ നമ്മുടെ അറിവ്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്നും അല്‍പം കുഴപ്പം പിടിച്ച നിലയിലാണെന്നുമാണ്‌ റഷ്യന്‍ ശാസ്ത്രസംഘം പറയുന്നത്. നൂറോളം സൂക്ഷ്മജീവി വര്‍ഗ്ഗങ്ങള്‍ നിലയത്തെ ചുറ്റിപ്പറ്റി സ്ഥിരതാമസം തുടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ശാസ്ത്രജ്ഞനായ വാലറി ബോഗോമൊലവ്  വെളിപ്പെടുത്തി. 

 ഇവ സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും ലോഹങ്ങളുമാണ് ഭക്ഷണമാക്കുന്നത്. ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ബഹിരാകാശ നിലയം ഈ കുഞ്ഞന്‍ ജീവികള്‍ ഒരറ്റത്ത് നിന്ന് തിന്ന് തുടങ്ങിയാല്‍ അതിലുള്ള ശാസ്ത്രജ്ഞന്‍മാരുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് വസ്തുത. 

മൂന്ന് ബഹിരാകാശ ശാസ്ത്രജ്ഞരാണ് നിലയത്തിനുള്ളില്‍ ഇപ്പോള്‍ കഴിയുന്നത്.  മറ്റൊരു സംഘം അവിടേക്ക് എത്തുകയും അവര്‍ ഉടനെ തിരിച്ചെത്തുകയും ചെയ്യും. എന്നാല്‍ സൂക്ഷജീവികളുടെ സാന്നിധ്യം നിലയത്തില്‍ കഴിയുന്നവരുടെ പ്രതിരോധ ശേഷി നശിപ്പിക്കുമെന്നും അണുബാധയുണ്ടാക്കുമെന്നും ഡോക്ടര്‍മാരും പറയുന്നു. അടുത്ത സംഘത്തെ അയയ്ക്കുമ്പോഴെങ്കിലും ഇതിനെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകളും മറ്റും വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രസംഘം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ