ജീവിതം

ഉഗ്രശബ്ദത്തോടെ ടയര്‍ പൊട്ടിത്തെറിച്ചു: സമീപത്ത് നിന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടതെങ്ങനെ!! വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

ഹെവി വെഹിക്കിള്‍ വാഹനത്തിന്റെ ടയര്‍ ആണ് പൊട്ടിത്തെറിച്ചത്. അതും വലിയ സ്‌ഫോടന ശബ്ദത്തോടെ. ഏറെ അതിശയകരമായ കാര്യം എന്തെന്നാല്‍ എന്നിട്ടും തൊട്ടടുത്ത് നിന്ന് കൈക്കുഞ്ഞിന് ഒന്നും സംഭവിച്ചില്ല. കുഞ്ഞിനെ എടുത്ത അമ്മ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടി. 

ചൈനയിലാണ് സംഭവം. ടയര്‍ റിപ്പയറിങ് സ്ഥാപനത്തില്‍ ജോലിക്കാര്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പകുതി പണി തീര്‍ത്ത ഒരു വലിയ ടയര്‍ അവര്‍ ഒരു സ്ഥലത്ത് ചാരിവെച്ചു. ഈ സമയത്ത് അവിടെയെത്തിയ അമ്മയും കുഞ്ഞും നടന്ന് ടയറിന് തൊട്ടടുത്ത് എത്തിയപ്പോഴാണ് അത് പൊട്ടിച്ചിതറിയത്. 

കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്ന് തെറിച്ച് വീണെങ്കിലും ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. കുട്ടിയുടെ അമ്മയെ പരിക്കുകളോട് ടയര്‍ കമ്പനിയിലെ ജീവനക്കാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിക്ക് ഒരു വയസില്‍ താഴെ മാത്രമേ പ്രായമുണ്ടാകു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതേസമയം കുഞ്ഞിനേയും എടുത്ത് ഇത്തരം അപകടകരമായ ഒരു സ്ഥലത്തേക്ക് വന്നതിനെ പൊലീസ് വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം