ജീവിതം

വളര്‍ത്തുനായക്കൊരു വെല്ലുവിളി; തരംഗമായ് സ്‌നൂട്ട് ഡോഗ് ചലഞ്ച് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കികി ചലഞ്ച്, മേരി പോപ്പിന്‍സ് ചലഞ്ച്... ഓരോ ദിവസം കഴിയുംതോറം സോഷ്യല്‍ മീഡിയയില്‍ പുതിയ സാഹസികതകളുടെ എണ്ണം കൂടുകയാണ്. ഇപ്പോഴിതാ മറ്റൊന്നുകൂടി. സ്‌നൂട്ട് ഡോഗ് ചലഞ്ച്. മറ്റ് ചലഞ്ചുകളെ പോലെ അപകടകരമായ മരണകളിയല്ല എന്നതാണ് ഇതിന്റെ സവിശേഷത. മൃഗസ്‌നേഹികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് പുതിയ ചലഞ്ച്. 

വളര്‍ത്ത് നായ ഉള്ളവര്‍ക്കും മൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട ഒരു ചലഞ്ചാണിത്. ഉടമസ്ഥന്‍ കൈക്കൊണ്ട് കാണിക്കുന്ന പ്രത്യേക ആകൃതിയ്ക്കുള്ളിലേക്ക് നായ അതിന്റെ  മൂക്ക് കൊണ്ടുവരിക എന്നതാണ് ചലഞ്ച്. ചതുരം, വട്ടം, ത്രികോണം അങ്ങനെ തുടങ്ങി ഉടമസ്ഥന് ഇഷ്ടമുള്ള എതാകൃതിയിലും കൈ പിടിക്കാവുന്നതാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

കൈ മാത്രമല്ല ചിലര്‍ ബ്രഡ് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ചലഞ്ചിനായി ഉപയോഗപ്പെടുത്തുന്നു. തുടങ്ങി കുറച്ചുദിവസത്തിനുള്ളില്‍ തന്നെ ലോകമെങ്ങുമുള്ള വളര്‍ത്തുനായ സ്‌നേഹികള്‍ ആവേശപൂര്‍വമാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്