ജീവിതം

വേനൽക്കാലത്ത് വിവാഹമോചനങ്ങൾ കൂടുന്നു: പുതിയ പഠനം

സമകാലിക മലയാളം ഡെസ്ക്

ചൂ​ട് കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് വി​വാ​ഹ​മോ​ച​നം വ​ർ​ധി​ക്കു​ന്ന​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മ​ന​ശാ​സ്ത്ര വി​ഭാ​ഗം ത​ല​വ​ൻ ഡോ ​ഖാ​ദ​ർ അ​ൽ ബാ​റൗ​ൻ ആണ് ഇൗ വിഷയത്തെ കുറിച്ച് പഠനം നടത്തിയത്. 

അ​നി​യ​ന്ത്രി​ത​മാ​യ ചൂ​ട് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ൽ വ​ലി​യ ആ​ഘാ​ത​മാ​ണ് ഏ​ൽ​പ്പി​ക്കു​ന്ന​ത്. ചൂ​ടു​കാ​ല​ത്ത് മ​നു​ഷ്യ​ൻ വി​കാ​ര​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ അ​ടി​മ​പ്പെ​ടും, പ്ര​തി​ക​രി​ക്കാ​നു​ള്ള ത്വ​ര വ​ർ​ധി​ക്കും. ഇ​ത് കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് അ​ൽ ബാ​റൗ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 

മ​ഞ്ഞു കാ​ല​ങ്ങ​ളി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തീ​രെ ഇ​ല്ലാ​താ​കു​ക​യും ചൂ​ടു​കാ​ല​ത്തു കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന യു​എ​സ് ഇ​തി​ന് വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. മ​റ്റ് 40 ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ത​ന്‍റെ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ അ​ദ്ദേ​ഹം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഗ​ൾ​ഫ് രാ​ജ്യ​മാ​യ കു​വൈ​റ്റി​ൽ വി​വാ​ഹ​മോ​ച​നം നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 5641 പേ​ർ വി​വാ​ഹ​മോ​ച​നം നേ​ടി​യ​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു