ജീവിതം

അവർ സൂപ്പര്‍ ഹീറോസ്; കെട്ടിടത്തിന്റെ നാലാം നിലയിൽ കുടുങ്ങിയ കുട്ടിയെ കൊറിയർ ജീവനക്കാരനും വ്യാപാരിയും ചേർന്ന് രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കെട്ടിടത്തിന്റെ നാലാം നിലയില്‍ കുടുങ്ങിയ കൊച്ചു പെണ്‍കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി 'സൂപ്പര്‍ ഹീറോസ്'. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം അരങ്ങേറിയത്. വെറും രണ്ട് മിനുട്ട് കൊണ്ട് കുട്ടിയെ സുരക്ഷിതമായി ഇരുവരും താഴെയിറക്കി. ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

രക്ഷകരില്‍ ഒരാള്‍ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വ്യാപാരിയുമാണ്. കെട്ടിടത്തിനരികിലൂടെ വാഹനമോടിച്ചു പോകുന്നതിനിടെയാണ് കുട്ടിയെ ജനാലയ്ക്കു പുറത്ത് കുടുങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്. ഇരുവരും കെട്ടിടത്തിന്റെ മുകളിലേക്ക് വളരെ വേഗം കയറുന്നതിന്റെ വീഡിയോയാണ് വൈറലായത്. 

'എന്റെ കുട്ടിയെ രക്ഷപ്പെടുത്തിയതിന് ആ ഹീറോകളോട് ഒരുപാട് നന്ദിയുണ്ട്. കെട്ടിടത്തിനു മുകളിലേക്ക് കയറുന്നത് അവര്‍ക്കും അപകടകരമായിരുന്നു' പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. 

ഉറങ്ങിക്കിടന്ന കുട്ടിയെ വീട്ടില്‍ തനിച്ചാക്കി മാതാപിതാക്കള്‍ പുറത്തു പോവുകയായിരുന്നു. അതിനിടെ ണര്‍ന്ന കുട്ടി ജനാലയുടെ കൊളുത്ത് തുറന്ന് പുറത്തെത്തുകയായിരുന്നു. കുട്ടിയെ ശ്രദ്ധിക്കാതെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോയതിന് കുട്ടിയുടെ പിതാവിന് താക്കീത് ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)