ജീവിതം

ഒരു കഷ്ണം പ്ലാസ്റ്റിക് മതി കടലാമകളെ കൊന്നൊടുക്കാന്‍! കാത്തിരിക്കുന്നത് വലിയ വിപത്തെന്ന് പഠന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കടലിലെ പ്ലാസ്റ്റിക് കടലാമകളുടെ ജീവനെടുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. വയറ്റിലെത്തുന്ന ഒരോ ചെറിയ കഷ്ണം പ്ലാസ്റ്റിക്കും മരണകാരണമായി തീരുന്നുവെന്നാണ് ബ്രസീലിയന്‍ തീരത്ത് ശാസ്ത്ര സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. മുതിര്‍ന്ന ആമകളെ അപേക്ഷിച്ച് കുഞ്ഞുങ്ങളിലാണ് അപകട സാധ്യത കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്. 


 കടലില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലാമകളെ കൂടാതെ ഒട്ടനവധി കടല്‍ജീവികളുടെ ജീവനാണ് ഭീഷണി സൃഷ്ടിക്കുന്നത്. ബ്രസീലിയന്‍ തീരത്ത് പഠന വിധേയമാക്കിയ ആമകളില്‍ 90 ശതമാനത്തിന്റെ വയറ്റിലും പ്ലാസ്റ്റിക് ദഹിക്കാത്ത അവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമേ ക്വീന്‍സ്ലാന്‍ഡ് തീരത്ത് നിന്നും ചത്തനിലയില്‍ കണ്ടെടുത്ത കടലാമകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴും വയറ്റില്‍ പ്ലാസ്റ്റിക് കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  ഉള്ളിലെത്തുന്ന പ്ലാസ്റ്റിക് ദഹിക്കാതെ അടിയുകയും മറ്റ് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ ആമകളില്‍ ഉണ്ടാവുകയും ചെയ്യുന്നതാണ് മരണകാരണമാവുന്നത്.


 വലിയ കടലാമകള്‍ കടല്‍സസ്യങ്ങളെ ഭക്ഷണമാക്കുമ്പോള്‍ ആമക്കുഞ്ഞുങ്ങള്‍ പലപ്പോഴും തീരത്ത് നിന്നുമാണ് ഭക്ഷണം കണ്ടെത്തുന്നത്. ഇതാണ് പ്ലാസ്റ്റിക് ഇവയുടെ ഉള്ളില്‍ കൂടുതലായി കണ്ടെത്താന്‍ കാരണമെന്ന നിഗമനവും പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്. കടല്‍ത്തീരങ്ങളെയും കടലിനെയും പ്ലാസ്റ്റിക് മുക്തമാക്കുക മാത്രമാണ് കടലിലെ ജീവജാലങ്ങളെ സംരക്ഷിക്കാനുള്ള ഏക വഴിയെന്നും പഠന സംഘം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം