ജീവിതം

സ്‌നേക്‌സ് ഓണ്‍ എ പ്ലെയ്ന്‍: ആരുമറിയാതെ ഇരുപതോളം പാമ്പുകളെ ലഗേജ് ബാഗിലാക്കി വിമാനയാത്ര

സമകാലിക മലയാളം ഡെസ്ക്

സാമുവല്‍ എല്‍ ജാക്‌സണ്‍ സംവിധാനം ചെയ്ത സ്‌നേക്‌സ് ഓണ്‍ എ പ്ലെയ്ന്‍ എന്ന ചിത്രം കണ്ടവര്‍ ഈ വാര്‍ത്ത കേട്ടാല്‍ തീര്‍ച്ചയായും പേടിച്ച് വിറയ്ക്കും. കാരണം ചിത്രത്തിനോട് ഏതാണ്ട് സമാനമായ സംഭവങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചിരിക്കുകയാണ്. തന്റെ ബാഗില്‍ ഇരുപതോളം ജീവനുള്ള കുത്തിനിറച്ചാണാ ജര്‍മ്മനിയില്‍ നിന്നും ഒരാള്‍ വിമാനം കയറിയത്.

പാമ്പുകളൊന്നും ബാഗ് തുറന്ന് പുറത്തെത്തി ആളപായം ഉണ്ടാക്കത്തത് ഭാഗ്യം കൊണ്ട് മാത്രമാണ്. ജര്‍മനിയില്‍ നിന്നും ഇയാള്‍ റഷ്യയിലെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് ബാഗില്‍ നിറയെ പാമ്പുകളാണെന്ന് അധികൃതര്‍ക്ക് മനസിലാകുന്നത്. അതേസമയം വിഷമില്ലാത്തവയാണെന്ന് കരുതി താന്‍ ജര്‍മനിയിലെ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പാമ്പുകളാണിതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളുടെ പേരോ സ്ഥലമോ തുടങ്ങിയ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കയ്യില്‍ കരുതാവുന്ന അധികം വലിപ്പമില്ലാത്ത രണ്ട് ചെറിയ ബാഗുകളിലാക്കിയാണ് ഇയാള്‍ പാമ്പുകളെ കടത്തിയത്. പ്രാഥമിക പരിശോദനയില്‍ ഈ പാമ്പുകള്‍ ഏത് വിഭാഗത്തില്‍പ്പെട്ടവയാണെന്ന് കണ്ടെത്താനായിട്ടില്ല. ഏതായാലും വിഷപ്പാമ്പുകള്‍ അല്ലെന്നാണ് നിഗമനം. ഇപ്പോള്‍ ഇവയെ മോസ്‌കോ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്. 

ഇയാള്‍ക്ക് പാമ്പുകളെ ജര്‍മ്മനിയില്‍ നിന്നും റഷ്യയിലേക്ക് കടത്തുവാനുള്ള അനുവാദം ഇല്ലെന്നാണ് റഷ്യന്‍ പൊലീസ് പറയുന്നത്. പിന്നെ എങ്ങനെ ജര്‍മ്മനിയിലെ എയര്‍പോര്‍ട്ട് പരിശോദനയെല്ലാം കഴിഞ്ഞ് ഇയാള്‍ റഷ്യയിലെത്തി എന്നതൊരു ചോദ്യമാണ്. ഏതായാലും റഷ്യന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു