ജീവിതം

ആലോചിക്കാന്‍ ഒട്ടും സമയമില്ലായിരുന്നു; തലകീഴായി കിണറ്റിലിറങ്ങി പൂര്‍ണ ഗര്‍ഭിണിയെ പുറത്തെത്തിച്ച് പൊലീസുകാരന്റെ സാഹസികത (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ടുപോയ ഫുട്‌ബോള്‍ കോച്ചിനേയും താരങ്ങളേയും മനുഷ്യ പ്രയത്‌നത്തിന്റെ ബലത്തില്‍ രക്ഷിച്ചെടുത്തത് ലോകം മുഴുവന്‍ കണ്ടിരുന്നു. ഇപ്പോഴിതാ ചൈനയില്‍ നിന്ന് മറ്റൊരു സാഹസിക രക്ഷപ്പെടുത്തലിന്റെ വാര്‍ത്തകള്‍. 

പൂര്‍ണ ഗര്‍ഭിണിയായ സ്ത്രി നല്ല ആഴമുള്ള എന്നാല്‍ വീതി കുറഞ്ഞ കിണറ്റില്‍ വീണു. അവരെ രക്ഷിക്കാന്‍ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. 

രക്ഷാപ്രവര്‍ത്തകരായ പൊലീസുകാരില്‍ ഒരാളായ സാങ് സിയാങ് തന്റെ ഇടുപ്പില്‍ കയര്‍ കെട്ടി തല കീഴായി കിണറ്റിലിറങ്ങി ഗര്‍ഭിണിയെ രക്ഷപ്പെടുത്തന്നതാണ് വീഡിയോയിലുള്ളത്. 

കിഴക്കന്‍ ചൈനയിലെ ആന്‍ഹുയി പ്രദേശത്താണ് സംഭവം അരങ്ങേറിയത്. എന്നാല്‍ ഗര്‍ഭിണിയായ വനിത എങ്ങിനെയാണ് കിണറ്റില്‍ വീണതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നില്ല. എന്തായാലും സമയം പാഴാക്കാതെ സാഹസികമായി സ്ത്രീയെ രക്ഷപ്പെടുത്തിയ പൊലീസുകാരന്‍ അവരുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞ് ജീവനേയും ഒപ്പം രക്ഷിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി