ജീവിതം

മരണം തൊട്ടുമുന്‍പില്‍ എത്തിയിട്ടും കുലുങ്ങിയില്ല: ഒരു വിമാനത്തിലുള്ളവരെയെല്ലാം രക്ഷിച്ച് 21കാരന്‍ മരണത്തിന് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

സ്വന്തം ജീവന്‍ പണയപ്പെടുത്തിയും മറ്റുള്ളവരെ രക്ഷപ്പെടുത്തുന്ന ധാരാളം ആളുകളെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. വേറൊന്നും പ്രതീക്ഷിച്ചല്ല അവരത് ചെയ്യുന്നത്. പക്ഷേ അങ്ങനെയുള്ളവരെ ലോകം ഒരുപക്ഷേ എല്ലാ കാലത്തും ഓര്‍ത്തിരിക്കും. ഇന്തോനേഷ്യക്കാര്‍ക്ക് അത്തരത്തില്‍ മറക്കാന്‍ കഴിയാത്ത ഒരാളാണ് അന്റോണിയസ് ഗുനാവന്‍ എന്ന 21 കാരന്‍.

ഭൂകമ്പം എല്ലാം തകര്‍ത്ത് സംഹാര താണ്ഡവമാടുമ്പോഴും സ്വന്തം ജീവന്‍ പോലും ബലിനല്‍കി അന്തോണിയസ് രക്ഷിച്ചത് ഒരു വിമാനത്തിലെ യാത്രക്കാരുടെ മുഴുവന്‍ ജീവിതങ്ങളാണ്. ഇന്‍ഡോനീഷ്യയിലെ സുലാവേസി ദ്വീപിലെ പാലു നഗരത്തില്‍ മുത്യാര വിമാനത്താവളത്തിലാണ് സംഭവം.

നിരന്തരമായ വലിയ ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായ വെള്ളിയാഴ്ച വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ടവറില്‍ അന്റോണിയസായിരുന്നു ചുമതലയില്‍ ഉണ്ടായിരുന്നത്. ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം ടവറില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അഭയം തേടി. എന്നല്‍, ഒരു വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുന്നത് കണ്ട അന്റോണിയസ് പുറത്തിറങ്ങാന്‍ തയ്യാറായില്ല. കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കി വിമാനം പറന്നുയര്‍ന്ന ശേഷം മാത്രമേ അദ്ദേഹം സ്വന്തം ജീവനെക്കുറിച്ച് ആലോചിച്ചുള്ളു.

അപ്പോഴേക്കും ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ക്കാന്‍ തുടങ്ങിയിരുന്നു. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തകര്‍ന്ന് ഒറ്റപ്പെട്ട അന്റോണിയസ് ജീവന്‍ നിലനിര്‍ത്താനുള്ള അവസാന ശ്രമമെന്ന നിലയില്‍ നാല് നിലയുള്ള ടവറില്‍ നിന്ന് ചാടി. 

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ മികച്ച ചികിത്സക്കായി ഹെലിക്കോപ്റ്ററില്‍ കൊണ്ടുപോവാന്‍ ഒരുങ്ങവെയാണ് മരിച്ചത്. മരണാനന്തരം ഉയര്‍ന്ന റാങ്ക് നല്‍കിയാണ് വിമാനക്കമ്പനി അദ്ദേഹത്തോടുള്ള ആദരം പ്രകടിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി