ജീവിതം

17 അടി നീളമുള്ള കൂറ്റന്‍ പെരുമ്പാമ്പ്; വയറ്റില്‍ 73 മുട്ടകളും

സമകാലിക മലയാളം ഡെസ്ക്

17 അടിയിലേറെ നീളവും 65 കിലോയോളം ഭാരവുമുള്ള പെരുമ്പാമ്പിനെ ശാസ്ത്രജ്ഞര്‍ പിടികൂടി. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് കൂറ്റന്‍ പെരുമ്പാമ്പ് ഗവേഷകരുടെ വലയിലായത്. മുട്ടയിടാറായ പെണ്‍ പെരുമ്പാമ്പിനെയാണ് സംഘം പിടികൂടിയത്. 73 മുട്ടകള്‍ ഈ കൂറ്റന്‍ പെരുമ്പാമ്പിന്റെ വയറ്റിലുണ്ടായിരുന്നു. 

നാല് ഗവേഷകര്‍ പെരുമ്പാമ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്. ബിഗ് സൈപ്രസ് നാഷണല്‍ പ്രിസേര്‍വില്‍ നിന്ന് പിടിച്ച ഏറ്റവും വലിയ പെരുമ്പാമ്പാണ് ഇതെന്നാണ് അവകാശപ്പെടുന്നത്. ബിഗ് സൈപ്രസിലെ റേഞ്ചര്‍മാര്‍ പുതിയ ട്രാക്കിങ് സാങ്കേതികവിദ്യ ഉപയോഗിച്ചതുവഴിയാണ് പെരുമ്പാമ്പിനെ പിടികൂടാനായത്. റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിച്ച ആണ്‍ പോരുമ്പാമ്പുകള്‍ വഴി പ്രസവിക്കാറായ പെണ്‍ പെരുമ്പാമ്പുകളെ കണ്ടുപിടിക്കുന്ന സാങ്കേതിക വിദ്യയാണ് പരീക്ഷിച്ചത്.

ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പത്തടിയോളം നീളമുള്ള നിരവധി പെരുമ്പാമ്പുകളെ ഫ്‌ലോറിഡയിലെ എവര്‍ഗ്ലേഡ്‌സില്‍ കാണാനാകും. 18അടിയിലേറെ നീളമുള്ള പെരുമ്പാമ്പാണ് ഇവിടെ നിന്ന് പിടിച്ചതില്‍ ഏറ്റവും വലുപ്പമുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി