ജീവിതം

ഒരു കുരങ്ങന്‍ പോലും ചെയ്യുന്നു, നമ്മള്‍ മനുഷ്യരോ; മാതൃക, വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ശുദ്ധജലം ലഭിക്കാതെ കഷ്ടപ്പെടുന്ന നിരവധി പേര്‍ ലോകത്തുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് വേനലില്‍ വലഞ്ഞത് അടുത്തിടെയാണ്. ഇനി നമ്മെ കാത്തിരിക്കുന്നതും ഇതു തന്നെയാവാം. ജലം പാഴാക്കരുതെന്ന് എടുത്തു പറയുമ്പോഴും ഇത് പാലിക്കാന്‍ മനുഷ്യര്‍ക്ക് മടിയാണ്. നമുക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കു കൂടിയുള്ളതാണ് ജലവും വായുവും എല്ലാം എന്ന് നാം പലപ്പോഴും മറന്നുപോകും. എന്നാല്‍ പറഞ്ഞുപോലും കൊടുക്കാതെ ഇത് മനസിലാക്കിയെടുക്കുന്ന ചിലരുണ്ട്. ഓരോ മനുഷ്യനും മാതൃകയാക്കേണ്ട ചിലര്‍. അത്തരത്തില്‍ മാതൃകയാക്കാന്‍ പറ്റിയ ഒരാളുടെ പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

ടാപ്പ് തുറന്ന് അതില്‍ നിന്ന് വെള്ളം കുടിക്കുന്ന കുരങ്ങനെയാണ് വിഡിയോയില്‍ നമ്മള്‍ കാണുന്നത്. ആവശ്യത്തിനുള്ള വെള്ളം കുടിച്ചശേഷം ആ ടാപ്പ് അടച്ചതിന് ശേഷമാണ് കുരങ്ങന്‍ അവിടെ നിന്ന് പോകുന്നത്. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന് കാണിച്ചുതരികയാണ് ഈ വിഡിയോ. മനുഷ്യരില്‍ പലര്‍ക്കും ഇല്ലാത്ത ആത്മാര്‍ത്ഥതയാണ് കുരങ്ങന് ഉള്ളത്. എന്തായാലും സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കിയിരിക്കുകയാണ് വിഡിയോ.

ടിക് ടോക്കിലാണ് വിഡിയോ ആദ്യമായി എത്തിയത്. ഇതിനോടകം അഞ്ച് ലക്ഷത്തില്‍ അധികം പേര്‍ വിഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ എസ്. വൈ ഖുറേഷിയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി