ജീവിതം

ഒരു വില്ലയില്‍ രണ്ടുഭാര്യമാര്‍; പൊരിഞ്ഞ അടി; ഒടുവില്‍ കേസായി; പൊല്ലാപ്പ്

സമകാലിക മലയാളം ഡെസ്ക്


ദുബായ്: ഒരാളുടെ രണ്ടു ഭാര്യമാരും താമസിക്കുന്നത് ഒരേ വില്ലയിൽ. കാർ പാർക്ക് ചെയ്യുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ടു ഭാര്യമാരും തമ്മിലുള്ള കലഹം മൂർച്ഛിച്ചതിനെ തുടർന്ന്  ഒടുവിൽ എത്തിയത് ദുബായ് കോടതിയിലും.

മേയ് 11നാണ് സംഭവത്തിനാസ്പദമായ സംഭവം നടന്നത്. ഇതേ തുടർന്ന്  ഖിസൈസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. കോംറോസ് ദ്വീപുകാരനായ ബിസിനസുകാരനാണ് ഇറാൻ സ്വദേശികളായ രണ്ടു ഭാര്യമാരോടൊപ്പം വില്ലയിൽ താമസിച്ചിരുന്നത്. 37ഉം 25ഉം വയസുള്ള രണ്ടുപേരും വീട്ടമ്മമാരായിരുന്നു. 

സംഭവ ദിവസം വൈകിട്ട് 6.30ന് വില്ലയില്‍ താൻ താമസിക്കുന്ന ഭാഗത്ത് ഇരിക്കുമ്പോൾ സ്ഥലത്തെത്തിയ തന്നെ 25 കാരി ഭീഷണിപ്പെടുത്തിയെന്ന് 35 കാരി പരാതിപ്പെട്ടു. കാർ പാർക്കിങ്ങിൽ നിന്നെടുത്ത് മാറ്റിയില്ലെങ്കിൽ തീവയ്ക്കുമെന്നായിരുന്നു ഭീഷണി. സംഭവ ദിവസം തന്റെ മകൻ അവിടെയുണ്ടായിരുന്നുവെന്നും പരാതിപ്പെട്ടു. 75 കാരനായ ഭർത്താവ് ഇതേ തുടർന്ന് തന്നെ കളിയാക്കുകയും ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തുവെന്ന് 25കാരിയും പരാതിപ്പെട്ടു. കേസിൽ ഇൗ മാസം 28ന് വിധി പറയുമെന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ