ജീവിതം

പട്ടിയെ തേച്ചുരച്ച് കുളിപ്പിക്കുന്ന ചിമ്പാന്‍സികള്‍; വൈറലായി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

രു പട്ടിയെ തേച്ചുരച്ച് കുളിപ്പിക്കുന്ന രണ്ട് ചിമ്പാന്‍സികള്‍. സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് രസകരമായ വിഡിയോ. പട്ടിയെ സോപ്പൊക്കെ ഇട്ട് പതപ്പിച്ച് കുളിക്കുന്നതാണ് വിഡിയോയിലുള്ളത്. അവര്‍ക്കു കൂട്ടായി ഉടമയുമുണ്ട്. സൗത്ത് കരോലിനയിലെ മിര്‍ട്ടില്‍ ബീച്ച് സഫാരിയിലാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഉടമയും വന്യജീവി പരിശീലകനുമായ കോഡി ആന്റിലിനെയാണ് വിഡിയോയില്‍ കാണുന്നത്. 

കൈയില്‍ സോപ്പ് എടുത്ത് പതപ്പിച്ചാണ് ചിമ്പാന്‍സികള്‍ പട്ടിയെ കുളിപ്പിക്കുന്നത്. അതിന് ശേഷം ഓരോ ബാത്ത്ടബ്ബില്‍ കയറിയിരുന്നു കുളിക്കുകയാണ് ചിമ്പാന്‍സികളും കോഡിയും. ഇടയ്ക്ക് കോഡിയ്ക്ക് സോപ്പു തേച്ചു കൊടുക്കുന്നുണ്ട് ചിമ്പാന്‍സി. തന്റെ ശരീരത്തില്‍ തേക്കാന്‍ കൈ ഉയര്‍ത്തി നില്‍ക്കുന്നതും കാഴ്ചക്കാരില്‍ ചിരി പടര്‍ത്തുന്നതാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കോഡി തന്നെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. വാലിയെന്നും സര്‍ഗ്രിവ എന്നുമാണ് ചിമ്പാന്‍സികളുടെ പേര്. 

വിഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ചിമ്പാന്‍സികളും പട്ടിയും തമ്മിലുള്ള സൗഹൃദമാണ് ചിലരെ ആകര്‍ഷിച്ചത്. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ചിമ്പാന്‍സികള്‍ വന്യ ജീവികളാണെന്നും അവരെ വളര്‍ത്തുമൃഗമാക്കരുതെന്നുമാണ് ഇവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം